ആവശ്യമുള്ള സാധനങ്ങള്‍
=================

1. ദോശമാവ് - ആവശ്യത്തിനു
2. ചിരകിയ തേങ്ങാ - 1/4 തേങ്ങയുടെ
3. കാശ്മീരി മുളകുപൊടി- 1/2 ടീസ്പൂണ്‍
4. ഉപ്പ് - പാകത്തിനു
5. കടുക് - 1/2
6. എണ്ണ - 1/2 ടേബിള്‍ സ്പൂണ്‍
7. കറിവേപ്പില - 1 അല്ലി (ഉണ്ടെങ്കില്‍)
പാകം ചെയ്യുന്ന വിധം
==============
ദോശമാവ് തവയില്‍ കോരിയൊഴിച്ച്( ശീീ... എന്ന ശബ്ദം കേള്‍ക്കണം) വേഗത്തില്‍ ചുട്ടെടുക്കുക. നല്ലവണ്ണം മൊരിഞ്ഞോട്ടെ..(ആകൃതി, കനം എല്ലാം അവനവന്റെ ഇഷ്ടത്തിനു).
ചിരകി വച്ചിരിക്കുന്ന തേങ്ങാ, 1/2 ടീസ്പൂണ്‍ മുളകുപൊടി, 1/4 ടീസ്പൂണ്‍ ഉപ്പ് എന്നിവ ചേര്‍ത്ത് മിക്സിയില്‍ നന്നായി അരച്ചെടുക്കുക. ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് 1/2 ടേബിള്‍ സ്പൂണ്‍ (ഇത്തിരി വേണേല്‍ കുറച്ചോളൂ) എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.ഉണ്ടെങ്കില്‍ ഇത്തിരി കറിവേപ്പില കൂടി ചേര്‍ത്തോളൂ.
തീ കുറച്ചിട്ട് അരച്ചു വച്ചിരിക്കുന്ന തേങ്ങാ ഇതിലേക്ക് ചേര്‍ക്കുക. ആവശ്യമെങ്കില്‍ അല്‍പം വെള്ളം കൂടി ചേര്‍ക്കുക.( ഇത്തിരി കുറുകി ഇരിക്കുന്നതാണു നല്ലത്). കുറഞ്ഞ തീയില്‍ ഇളക്കി, അല്‍പം തിള വരുമ്പോഴേക്കും വാങ്ങി ഉപയോഗിക്കുക.
പാചകത്തിനെടുത്ത സമയം - എല്ലാം കൂടെ വെറും 10 മിനുട്ട്.

648 comments:
«Oldest ‹Older 601 – 648 of 648600 മിസ്സിസ്സായി:(
ഇഞ്ചി ഫൌള്‍ കാണിച്ചു
അതും പോയി.. പക്ഷേ 601 ആഢ്യത്തമുള്ള സംഖ്യയാ.. അതു കൊണ്ടു കുഴപ്പമില്ല.
ഇതു നിര്‍മലേച്ചിക്കല്ലാരുന്നോ
അത്തള പിത്തള തവളാച്ചീ
ചുക്കുമേലിരിക്കണ ചൂലാപ്പാ
മണിയന്‍ വന്നു വിളക്കൂതി
ഗൂന്‍ഡു സാറെ മണി ഗുഡ്..
600 അടിക്കുന്നെങ്കില്‍ ഇങ്ങനെ പാട്ട് പാടി അടിക്കണം...
qw_er_ty
മതിയാക്കാം എന്ന് തോന്നുന്നു......
ഓവറായില്ലേ എന്ന് ഒരു ഡൗട്ട്.......
പാവം ഉണ്ടാപ്രീ......
എനിക്കും ഈ രക്തത്തില്‍ കുറച്ച് പങ്കുണ്ടല്ലോ എന്നോര്‍ക്കുമ്പഴാ......
ഉണ്ടാപ്രിയേ നീയെന്നാടുക്കുവാ?
ഒന്നിങ്ങോട്ടു കയറിവാ മാഷേ
പച്ചതാക്കാളീം കൊണ്ടൊന്നും രക്ഷയില്ല പാചക രത്നം. അവിടെ കമന്റിടാന്‍ ഇത്രക്ക് ഇടികാണില്ല.
ഉണ്ടാപ്രി വാപൊളിക്കുന്നതുകണ്ട് ഇഞ്ചി വാപൊളിക്കരുതെന്നു പറയുന്നതിതിനാണ്.
[എന്നാലും ഉണ്ടാപ്രീടെ വാപൊളി കാണേണ്ടതു തന്നെ ആയിരിക്കും :)]
അതാ.. ഒരു ആയിരത്തിലൊതുക്കാമെന്നായിരുന്നു എന്റെ പ്ലാന്‍.. പക്ഷെ രണ്ടേ രണ്ടു തുള്ളി ചോര കണ്ണില്‍ ബാക്കി കിടക്കുന്നു. കുറ്റബോധം.. ഇനി ഞാന്‍ ഒന്നര മാസത്തേക്കു ദോശയേ തിന്നില്ല.. വിട
ഹാഹാ.. ഇഞ്ചിക്കു കിട്ടിയാല്‍ എനിക്കു കിട്ടിയതു പോലെ ആണല്ലെ ഇഞ്ചീ??( പ്ലീസ്.. ) :)
ഏയ്, അങ്ങിനെയല്ല ബിന്ദൂട്ടിക്ക് കിട്ടിയാ എനിക്ക് കിട്ടിയ മാതിരി.തിരിച്ചില്ലാ സോറി.:):)
ശരിയാ സാന്റോ പറഞ്ഞത്..ഇത് ഒരോവറല്ല, 12 ഓവര്‍ ആയി. ശരിക്കും. ഞാനില്ല ഇതിനു ഇനി. പക്ഷെ എന്തെങ്കിലും 48, 98 ഒക്കെ കണ്ടാല്‍ ചിലപ്പൊ...അത്രേയുള്ളൂ. റ്റാറ്റാ.
സത്യമായിട്ടും ഇത് ഈ പോസ്റ്റില്‍ എന്‍റെ ലാസ്റ്റ് കമന്‍റ്. 700-നൊന്നും ഞാനില്ല.
അങ്ങിനെ എല്ലാരും കൂടി നിരന്ന് നിന്ന് ശപഥം ചെയ്യുവാണെങ്കില്‍ ഇതിപ്പൊ 700 കടക്കും.:)
ഇനി ഞാനുറങ്ങട്ടെ..
ഞായര്‍ രാവിലെ 2:30 ആയി ഇവിടെ ഗുഡ് നൈറ്റ് എല്ലാരോടും..!!!
എല്ലാരും ഇട്ടേച്ചു പോയോ? 650 വേണ്ടേ ആര്‍ക്കും?
എന്റെ AS400 ദയനീയമായി നോക്കി മാടി മാടി വിളിക്കുന്നു. server ചോദിക്കുന്നതിനൊക്കെ ചുട്ട മറുപടി കൊടുത്തില്ലെങ്കില്‍ നാളെ സായിപ്പ് എന്നെ അരച്ചുകലക്കി ദോശയുണ്ടാക്കും, പോവ്വാട്ടോ.
620-ന്റെ പൂജ്യം ആ കശ്മല അടിച്ചുമാറ്റി :(
അവനവനിട്ട കമന്റുകളു ഡിലീറ്റി തൂത്തു വൃത്തിയാക്കിയിട്ടു പോവൂ.
എന്നെ എന്റെ അവിയല്‍ മാടിവിളിക്കുന്നു. ചെന്നില്ലെങ്കില്‍ കരിഞ്ഞ് പോവുംന്ന്.
പണ്ട് വലിയ തുറയില്‍ വച്ച് ഒരജ്ഞാത പോലീസുകാരന്‍ (ആരാണെന്നു എഴുതീട്ടു വേണം എന്നെ ഉരുട്ടിക്കൊല്ലാന്‍ )കൊടുത്ത ഷൂട്ടൌട്ട് അനൌണ്‍സ്‌മന്റ് ഞാന്‍ ആവര്‍ത്തിക്കുന്നു.
" ഈ ഉത്തരവു കേട്ടാല്‍ ഉടന്‍ തന്നെ ജനക്കൂട്ടം പിരിഞ്ഞുപോയില്ലെങ്കില്‍ ഇനിയൊരു മുന്നറിയിപ്പുമില്ലാതെ പോലീസ് പിരിഞ്ഞു പോകുന്നതായിരിക്കും"
എന്നെ ആരൊക്കെയോ വിളിക്കുന്നതു കേട്ടു. എന്നെക്കൊണ്ടു് ഇതൊക്കെയേ പറ്റൂ. ഇതാ ശാര്‍ദ്ദൂലവിക്രീഡിതത്തില്‍ ഒരു ശ്ലോകം:
ഇഞ്ചിപ്പെണ്ണിനു ജഞ്ജലിപ്പണയവേ, ഉണ്ടാപ്രിയുണ്ടാക്കിടും
ദോശയ്ക്കാശ, വിശപ്പു, വാശിയിവ തന്‍ ആശാട്ടിമാരെത്തവേ,
ഏറും വീറൊടു നൂറിനേറെ ജനവും - നൂറന്‍ കുമാറായി, മീന്‍-
ചന്തേല്‍ രണ്ടു പരുന്തുപോലെയിവിടെസ്സന്തോഷുമാ ബിന്ദുവും!
ഇവിടെയും ഇട്ടിട്ടുണ്ടു്.
അയ്യയ്യോ!
കണ്ണീര്‍ വാതകം കൊണ്ടും വെടിവയ്ച്ചിട്ടും ആളുകള്‍ പിരിഞ്ഞു പോയില്ലെങ്കില്‍ മതിയായിരുന്നല്ലോ ഗുരുക്കളെ ശ്ലോകം പ്രയോഗിക്കുന്നത്? ഇതിപ്പോ എന്‍ ക്വയറി കമീഷന്‍ പ്രശ്നമുണ്ടാക്കും, ഗുരുവിന്റെ തൊപ്പി മൂന്നു മാസമെങ്കിലും അലമാരീല്‍ ഇരിക്കും ഉറപ്പാ.
പ്രിയ ഉണ്ടാപ്രി,
ഈ പോസ്റ്റിനുള്ള കമന്റുകള്‍ 600 കഴിഞ്ഞിരിക്കുകയാണല്ലോ. പിന്‍മൊഴിയില്‍ നോക്കിയപ്പോള്‍ ദോശക്കും തേങ്ങാച്ചമ്മന്തിക്കുമുള്ള കമന്റുകളുടെ പ്രളയം.
ദോശയും ചമ്മന്തിയും എനിക്കേറ്റവും ഇഷ്ടപ്പെട്ട പദാര്‍ഥങ്ങളാണു.
“വിശപ്പിനുവിഭവങ്ങള്‍ വെറുക്കോളമശിച്ചാലും
വിശിഷ്ടഭോജ്യങ്ങള്‍ കണ്ടാല്‍ കൊതിയാമാര്‍ക്കും” എന്നാണല്ലോ!
ഇപ്പോള്‍ ഓര്‍മ്മ വരുന്ന ഒരു കാര്യമുണ്ട്. ഞാന്‍ പറയില്ല! എത്ര ചോദിച്ചാലും പറയില്ല!ഹ, ഹ,ഹ... ;)
സസ്നേഹം
ആവനാഴി
627 കമന്റുകള്‍ ഒരു വിശകലനം.
ഇവിടെ 5 കമന്റുകള്‍ വന്നപ്പോള്‍ ഉണ്ടാപ്രി വന്നു പറഞ്ഞു.. “എന്റെ ഈശോയെ..ഇതൊക്കെ ആള്‍ക്കാര്‍ വായിക്കുന്നുണ്ടോ..അതും ഇഞ്ചിച്ചേച്ചിയെപ്പോലത്തെ കിടിലന്‍ പാചക വിദഗ്ധയും, കുട്ടിച്ചാത്തന്‍, കരീം മാഷ്(ബിന്ദു, ബിരിയാണിക്കുട്ടി..) മുതലായ മുട്ടന്‍ ബ്ലോഗ് പുലികളും..“
എന്ന്.
ആദ്യത്തെ 5 കമന്റിന്റെ സന്തോഷത്തിലേക്ക് സൈന്‍ ഔട്ട് ചെയ്തു പൊയ ഉണ്ടാപ്രി ഇനിയും തിരികെ എതിയിട്ടില്ല.
ഒരു പൂ ചോദിച്ചാല്‍ ഒരു പൂക്കാലം തന്നെ കൊടൂക്കുന്നവര്‍ ആണ് ബൂലോകര്‍ എന്നറിയാം.
പക്ഷെ ഇതിത്തിരി കടന്നു പോയി. ഒരു നാലര പൂക്കാലം പാര്‍സല്‍ ആയിട്ടു കൊടുത്തതുപോലെ.
പാവം ഉണ്ടാപ്രി.
അദ്ദേഹം തിരികെ വരുമ്പോള്‍ ഈ എണ്ണംകാണുമ്പോള്‍ ഉണ്ടാകുന്ന ഞെട്ടലിന്റെ പൊട്ടലിനു ഞാന്‍ ഉത്തരവാദിയല്ല.
വെറുതെ ഒന്നു എണ്ണി നോക്കിയപ്പോള്‍ ഇതില്‍ എന്റെ 45 കമന്റുകള്‍ മാത്രമേയുള്ളു.
പക്ഷെ കൂടെയുള്ളവര്‍ ആരും ഒട്ടും കുറവല്ല. ഹാഫ് സെഞ്ച്വറിയും ഫുള്‍സെഞ്ച്വറിയും അടിച്ച വേന്ദ്രന്മാരും വേന്ദ്രികളും ഉണ്ട് കൂട്ടത്തില്‍
ബാക്കിയെല്ലാം ഉണ്ടാപ്രിക്കു വിട്ടിരിക്കുന്നു.
വോടി വാടാ ചെല്ലാ...
എന്റെ പൊന്നുംകുരിശുമുത്തപ്പാ, ഞാന്‍ കറക്കമെല്ലാം കഴിഞ്ഞ് തിരികെ എത്തിയപ്പോഴേക്കും 628 കമന്റുകളോ!
ഉണ്ടാപ്രിക്ക് ഒരു 'ബ്ലാഗര്‍' (ക.ട കുമാറിനോട്) പുരസ്കാരം കൊടുത്താലോ?
ചാത്തനേറ്: കമന്റ് നമ്പര്‍ 700 ചാത്തന്‍ വഹ കുറച്ചെണ്ണം ‘കൊരട്ടി’ ഇട്ടെങ്കിലെന്താ വെറും അക്കമല്ലല്ലോ ഒരു പാചക വിധി തന്നെ കമന്റായിട്ടിട്ടില്ലേ?
ചാത്തനേറ്:
ഇന്ന് ഏപ്രില്‍ 29. ഏപ്രില്‍ ഇനീം കഴിഞ്ഞിട്ടില്ലാ.
ഇത്രേം എണ്ണത്തിനെ ഒരുമിച്ച് ഏപ്രില്‍ ഫൂളാക്കാന്‍
ചാത്തന്റെ ഇന്നേവരെയുള്ള ആയുസ്സില്‍ പറ്റീട്ടില്ല.
കണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയുള്ള,
വന്നവര്‍ വന്നവര്‍ താഴെ പേരെഴുതി ഒപ്പിടാം.
ഉണ്ടാപ്രീ ഇത് ചാത്തന്റെ അറ്റകൈ പ്രയോഗം മാത്രം..
ചമ്മീട്ടെങ്കിലും കുറേ എണ്ണം കമന്റിടാതെ പോയ്ക്കോളും...
അനോണികമന്റിനു നമ്പര്‍ ക്രെഡിറ്റ് കിട്ടിയിട്ട് കാര്യമില്ലാലോ...
qw_er_ty
632-മത്തെ ദോശ എനിക്കുള്ളതാണ്. ഉണ്ടാപ്രി എന്തായിതിന്റെ ഗുട്ടന്‍സ്??????????????
ഫ്ലാഷ് ന്യൂസ് !! ബ്ലോഗില്‍ തിരിച്ചെത്തിയ ഉണ്ടാപ്രി 10 കമന്റും പ്രതീഷിച്ചു ഒരു മൂളിപ്പാട്ടും പാടിക്കൊണ്ട് ബ്ലോഗ് നോക്കിയെന്നും ...പത്തോം എന്നു പറഞ്ഞു വരിക്ക ചക്ക വെട്ടി ഇട്ട പോലെ മറിഞ്ഞു വീണു എന്നും കെള്ക്കുന്നു. ഇതു വരെ ബോധം വന്നിട്ടില്ല. ഇടയ്ക്കു "എനിക്കു ദോശ വേണ്ട, ചമ്മന്തി മതി" എന്നൊക്കെ വിളിച്ചു പറയുന്നുണ്ട്.
ഒരുത്തനെ വട്ടാക്കിയപ്പോള്‍ ത്രിപ്തിയായോ എല്ലാത്തിനും ..?
എന്റെ ബ്ലോഗനാര്‍ കാവിലമ്മേ.. ഒരു ദോശക്കും ഇത്തിരി ചമ്മന്തിക്കും 633 കൊട്ടേഷന്‍സോ.. പാവം ഉണ്ടാപ്രി. ഇനി ദോശപോയിട്ട് ദോണ്ടെ ലവിടെ.. എന്നതിന്റെ ദോ ന്ന് കേള്‍ക്കുമ്പോഴെ മൂത്രമൊഴിക്കും തീര്‍ച്ച..
ഉണ്ടാപ്രി.. അടുത്ത വിഭവം എന്താണ്?
ഒത്തുപിടിച്ചാല്‍ 650 അടിക്കാം. ഇപ്പൊ ആരും ഇല്ലെന്ന് തോന്നുന്നു.
ഒന്നു പരിശ്രമിച്ചാല്‍ ആയിരം അടിക്കാവുന്നതേയുള്ളു. എന്താ എല്ലാവരും ഇട്ടിട്ടു പോയത്. ഇതൊരു സംഭവമാക്കണം.
ഓടോ: ഇതെന്തിനെക്കുറിച്ചുള്ള പോസ്റ്റാ ;-)
ഉണ്ടാപ്രി നാട്ടില്‍ പോയിരിക്കുകയാണെന്നാണ് ഞാന്‍ മനസ്സിലാക്കിയിരിക്കുന്നത്. അല്ലെ?
qw_er_ty
ബൂലോകത്തെന്താ ഭൂകമ്പമോ?
ആ വക്കു പൊട്ടിയ പാത്രമാണോ ഇഞ്ചി ഈ കാസറോള് കാസറോള് എന്ന് പറയുന്നേ....
ഒരെണ്ണം എന്റെ വകയും ആയ്ക്കോട്ടേന്നു കരുതി..
qw_er_ty
ഉണ്ടാപ്രി അടുത്ത ദോശലക്കുമായി വരുന്ന വിവരം മണത്തു. ഇതിപ്പഴും 1000 ആയില്ലാലോ? എല്ലാരും ഒത്തുപിടി.. ഐലസാ ഐലസ്സാ..
ഉണ്ടാപ്രിയുടെ പോസ്റ്റിനെ കുളിപ്പിച്ച് കിടത്തിയല്ലോ എല്ലാരുംകൂടി. പതിനായിരാമത്തെ കമന്റ് അടിക്കുന്ന ആള്‍ക്ക് റൂട്ട് പാസ്സ്‌വേര്‍ഡ് മെയില്‍ ചെയ്തു കൊടുക്കുന്ന ഒരു ബഗ്ഗ് ഉണ്ടത്രേ ബ്ലോഗ്സ്പോട്ടില്‍; ഒത്തുപിടിച്ചാല്‍ മലയാളികള്‍ക്ക് അത് അടിച്ചെടുക്കാം.
ശേഷം ചിന്ത്യത്തിന്റെ കഴുകന്‍ ലിങ്ക്സ് തേടിപോയതാണ്. ഇതാ കിടക്കട്ടെ... എന്റെ വക അറുനൂറ്റിനാല്‍പത്തിയൊന്നമത്തെ കമന്റ്.
!
അയ്യയ്യോ പുതിയ ബ്ലോഗര്‍ ആയതു കൊണ്ട്ട് ഇതൊന്നും അറിഞ്ഞിരുന്നില്ല. എന്നാ ഇനി 1000 ആകുന്നത്?
ദോശെം തേങ്ങാ ചമ്മന്തിക്കും ഇത്രേം ആളോ?
എന്നാപ്പിന്നെ എന്റെ വഹയും കിടക്കട്ടെ ഒന്ന്.
ഇത്രയൊക്കെയായിട്ടും ഉണ്ടാപ്രിയുടെ പ്രതികരണം കണ്ടില്ലല്ലോ !
645 എന്റെ വക. ഹോ, എന്തൊരു സംതൃപ്തി !!
ദോശ കൊള്ളാം
ചമ്മന്തിയും കൊള്ളാം
ഒരു ചായ കൂടി കിട്ടുമോ? 650 തികയാന്‍
കിട്ടിയല്ലോ ചായ!!!
ആളില്ലാത്ത പോസ്റ്റില്‍ ഗോളടിക്കാന്‍ എന്തെളുപ്പം
650 :-)
:-)
Post a Comment