ആവശ്യമുള്ള സാധനങ്ങള്‍
=================

1. ദോശമാവ് - ആവശ്യത്തിനു
2. ചിരകിയ തേങ്ങാ - 1/4 തേങ്ങയുടെ
3. കാശ്മീരി മുളകുപൊടി- 1/2 ടീസ്പൂണ്‍
4. ഉപ്പ് - പാകത്തിനു
5. കടുക് - 1/2
6. എണ്ണ - 1/2 ടേബിള്‍ സ്പൂണ്‍
7. കറിവേപ്പില - 1 അല്ലി (ഉണ്ടെങ്കില്‍)
പാകം ചെയ്യുന്ന വിധം
==============
ദോശമാവ് തവയില്‍ കോരിയൊഴിച്ച്( ശീീ... എന്ന ശബ്ദം കേള്‍ക്കണം) വേഗത്തില്‍ ചുട്ടെടുക്കുക. നല്ലവണ്ണം മൊരിഞ്ഞോട്ടെ..(ആകൃതി, കനം എല്ലാം അവനവന്റെ ഇഷ്ടത്തിനു).
ചിരകി വച്ചിരിക്കുന്ന തേങ്ങാ, 1/2 ടീസ്പൂണ്‍ മുളകുപൊടി, 1/4 ടീസ്പൂണ്‍ ഉപ്പ് എന്നിവ ചേര്‍ത്ത് മിക്സിയില്‍ നന്നായി അരച്ചെടുക്കുക. ഒരു ചീനച്ചട്ടി അടുപ്പില്‍ വച്ച് 1/2 ടേബിള്‍ സ്പൂണ്‍ (ഇത്തിരി വേണേല്‍ കുറച്ചോളൂ) എണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക.ഉണ്ടെങ്കില്‍ ഇത്തിരി കറിവേപ്പില കൂടി ചേര്‍ത്തോളൂ.
തീ കുറച്ചിട്ട് അരച്ചു വച്ചിരിക്കുന്ന തേങ്ങാ ഇതിലേക്ക് ചേര്‍ക്കുക. ആവശ്യമെങ്കില്‍ അല്‍പം വെള്ളം കൂടി ചേര്‍ക്കുക.( ഇത്തിരി കുറുകി ഇരിക്കുന്നതാണു നല്ലത്). കുറഞ്ഞ തീയില്‍ ഇളക്കി, അല്‍പം തിള വരുമ്പോഴേക്കും വാങ്ങി ഉപയോഗിക്കുക.
പാചകത്തിനെടുത്ത സമയം - എല്ലാം കൂടെ വെറും 10 മിനുട്ട്.

648 comments:
1 – 200 of 648 Newer› Newest»അച്ചോടാ..ഇതൊക്കെ ഉണ്ടാപ്രി ഒറ്റക്ക് ഉണ്ടാക്കണാതാണൊ? ശരിക്കും? നല്ല രസം വായിക്കാന്‍. നല്ല സൂപ്പര്‍ ദോശയാണുട്ടൊ.
അല്ല. ഇത്രേം നല്ല പ്ലേറ്റും കാസറോളും ഒക്കെ ബാച്ചികളുടെ വീട്ടിലുണ്ടാവൊ? എനിക്ക് ഭയങ്കര അത്ഭുതം? ആ ഇഡ്ഡലി പ്ലേറ്റ് കണ്ടിട്ട് വിവാഹിത പ്ലേറ്റ് പോലെ.:):) കാസറോള്‍...എനിക്ക് വിശ്വസിക്കാന്‍ പ്രയാസം.ഒരു കാസറോള്‍ ഒക്കെ ബാച്ചി വീടുകളില്‍ കണ്ട് കിട്ടുക.ഹൌ! കണ്ണു നിറഞ്ഞു.
ചാത്തനേറ് : ആ ദോശ കാണുമ്പോള്‍ തന്നെ അറിയാം ടേസ്റ്റ്.... അയ്യ് യ്യേ കീബോര്‍ഡിലൊക്കെ വെള്ളായീ...
ഇഞ്ചിചേച്യേ കണ്ണ് മാത്രേ നിറഞ്ഞുള്ളൂ.. മോശം മോശം..
‘ഇത്രേം നല്ല പ്ലേറ്റും കാസറോളും ഒക്കെ ബാച്ചികളുടെ വീട്ടിലുണ്ടാവൊ? എനിക്ക് ഭയങ്കര അത്ഭുതം? ആ ഇഡ്ഡലി പ്ലേറ്റ് കണ്ടിട്ട് വിവാഹിത പ്ലേറ്റ് പോലെ.:):) കാസറോള്‍...എനിക്ക് വിശ്വസിക്കാന്‍ പ്രയാസം.ഒരു കാസറോള്‍ ഒക്കെ ബാച്ചി വീടുകളില്‍ കണ്ട് കിട്ടുക.ഹൌ! കണ്ണു നിറഞ്ഞു‘
ഇതു വായിച്ചു ഞാന്‍ ഈ പോസ്റ്റു മുഴുവന്‍ കൊതിയോടേ ഇഡ്ഡലി നോക്കി നടന്നു. പിന്നെ കാസറോള്‍ പോയിട്ടു കാ’റോള്‍’ പോലും കണ്ടില്ല.
ഇതാ പറഞ്ഞത് പാത്രം നോക്കി വിളമ്പണം.പോസ്റ്റു നോക്കി കമ്മണ്ടണം. വേറെ എവിടെയോ ഇടേണ്ട കമണ്ടു ഇവിടെയിടുന്നതിന്നു മുന്‍പു ആ കണ്ണടയുടെ ലെന്‍സു ഒന്നു ചെക്കു ചെയ്യൂ മാറ്റാന്‍ സമയമായെന്നു തോന്നുന്നു :)
ഒ.ടോ. ദോശയും ചട്ടിണിയും നന്നായി. ആ വക്കു പൊട്ടിയ പ്ലേറ്റ് ഒഴിച്ച്.
എന്റെ ഈശോയെ..ഇതൊക്കെ ആള്‍ക്കാര്‍ വായിക്കുന്നുണ്ടോ..അതും ഇഞ്ചിച്ചേച്ചിയെപ്പോലത്തെ കിടിലന്‍ പാചക വിദഗ്ധയും, കുട്ടിച്ചാത്തന്‍, കരീം മാഷ്(ബിന്ദു, ബിരിയാണിക്കുട്ടി..) മുതലായ മുട്ടന്‍ ബ്ലോഗ് പുലികളും..(ഇതറിഞ്ഞിരുന്നേല്‍ പൊട്ടാത്ത പാത്രം ഉപയോഗിച്ചേനെ.. അക്ക കഴുകി നശിപ്പിക്കും എന്ന ന്യായത്തില്‍ ഭാര്യാമണി "പാത്തു" വച്ചിരിക്കുന്നത്)
പിന്നേയ് ഇഞ്ചിച്ചേച്ചി...ഞാന്‍ ബാച്ചി അല്ലാതായിട്ട് 1 വര്‍ഷം കഴിഞ്ഞേ...വാമഭാഗം കുറേ നാളത്തേയ്ക്കു നാട്ടില്‍ പോയിരിക്കുകയാണു...എങ്കിലും കണ്ണു നിറഞ്ഞത് അവയുടെ ദയനീയ അവസ്ഥ കണ്ടിട്ടാണെന്ന് കരുതുന്നു.
നോട്ട്: വെറുമൊരു നേരമ്പോക്കിനു എഴുതുന്നതാണു. പിന്നെ സഹപ്രവര്‍ത്തകരായ ബാച്ചികള്‍ക്ക് ഒരു പ്രചോദനമാവാനും...നന്ദി എല്ലാവര്‍ക്കും..
പറയാന്‍ മറന്നു. ഇഞ്ചിച്ചേച്ചി(ഇഞ്ചിപ്പെണ്ണെന്നു വിളിച്ചാല്‍ ബഹുമാനക്കുറവായാലോ ..)യുടെ ഹൈക്ലാസ്സ് പാചകക്കുറിപ്പുകളും, ഫോട്ടോകളും സൂപ്പര്‍ !!! ശരിക്കും വായില്‍ വെള്ളമൂറിക്കുന്നവ...
ഉണ്ടാപ്രി ... ബാച്ചികളുടെ ദോശ ഉണ്ടാക്കല്‍ / കഴിക്കല്‍ ഇങ്ങനെയല്ല...
വേണ്ട സാധനങ്ങള്‍
1. ഒരു ടെലിഫോണ്‍ (ഡയല്‍ ടോണുള്ളത്)
2. 2.50 ദിര്‍ഹം
3. ഒരു സൈക്കിള്‍
4. ഒരു ബക്കറ്റ് വെള്ളം
ആദ്യമായി ഒരു ബക്കറ്റ് വെള്ളം ടോയിലറ്റില്‍ തയ്യാറാക്കി വയ്ക്കുക. അതിനു ശേഷം ടെലിഫോണില്‍ താഴെയുള്ള ‘മുംതാസ് കഫറ്റീരിയയില്‍’ വിളിച്ച് ദോശ ഓര്‍ഡര്‍ ചെയ്യുക. സമ്മന്തിയും വരും. കൊണ്ടു വരുന്ന പയ്യന്റെ കൈയില്‍ “ഈ അളിഞ്ഞ ദോശക്ക് ഈ കാശ് കൂടുതലാണ് കേട്ടോ” എന്ന് മനസില്‍ പറഞ്ഞ് 2.50 ദിര്‍ഹം കൊടുക്കുക. പ്ലേറ്റില്‍ ദോശ വച്ച് ചട്നി ഒഴിക്കുക, ഒഴിച്ച ചട്നി അവിടെക്കിടക്കില്ലാന്ന് ഉറപ്പുള്ളതിനാല്‍ പുറകേ സൈക്കിളില്‍ പോയി കഴിക്കുക (കടപ്പാട് അരവിന്ദന്റെ സാമ്പാര്‍ റോബറിയോട്). കഴിച്ച സാധനം ഒന്നു ഉഷാറാവാന്‍ അഞ്ചു മിനിറ്റ് വെയിറ്റ് ചെയ്യുക. തയ്യറാക്കി വച്ചിരിക്കുന്ന ബക്കറ്റ് ഉള്ള സ്ഥലത്തേക്ക് പോകുക.
എന്നാ എളുപ്പം..
ന്റെ കരീം മാഷേ, ആ ഇഡ്ഡ്ലി പാത്രത്തിലോട്ട് നോക്കിക്കെ. അവിടെ ആ പ്ലേറ്റ് കണ്ടാ? അത് ഒരു വിവാഹിത പ്ലേറ്റാണ്. എന്റെ കണ്ട് പിടുത്തം എത്ര ശരി. ഉണ്ടാപ്രി വിവാഹിതനായ ഒരു ബാച്ചിയാണ്...ചുമ്മാതല്ല, കാസറോളും, പൊട്ടണ പ്ലേറ്റും, മേശ വിരിയും ഒക്കെ. ഹൊ! എനിക്ക് സമാധാനമായി. അതൊക്കെ അപ്പൊ ഭാര്യയേടേ വകയാണ്....:)
ഇഞ്ച്യേച്ചീ എന്നതാ ഈ വിവാഹിത പ്ലേറ്റ്..?
ഉണ്ടാപ്രീ..
ഇത്രേം വെളുത്ത പ്ലേറ്റ് വീടുകളില്‍ ഉണ്ടാവുമോ..?
ഈ കാസറോള്‍ എന്നു പറയുന്നത് ബ്ലോഗ് റോള്‍ പോലെ വല്ലതുമാണോ..?
ആ പടത്തില്‍ കാണിച്ചിരിക്കുന്ന ദോശയില്‍ വാര്‍ഷിക വലയങ്ങളാണോ..?
ആ ചമ്മന്തിപ്പാത്രത്തിലെന്തിനാ സ്പൂണ്‍ ഇട്ടിരിക്കുന്നേ? അതങ്ങു കമത്തിയാല്‍ പോരേ..?
അല്ല.. ചമ്മന്തിക്കെന്തിനാ പാത്രം..?
അല്ല.. ദോശക്കെന്തിനാ പ്ലേറ്റ്..? പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞല്ലേ അതു കിട്ടണേ..?
അല്ല.. അവിടയെന്തിനാ ഒരടുപ്പും വെള്ളേം ചൊമപ്പും പെയിന്റും ? അതു വച്ചാണോ ദോശയുണ്ടാക്കുന്നേ...???
ഇനി പറ.. ഞാന്‍ ബാച്ചിയാണോ..? അല്ലയോ..?
പ്ലേറ്റിലും ഉണ്ടോ വിവാഹിതരും ബാച്ചികളും ..? ബാച്ചീട അടുക്കള കണ്ടാ..
ബാച്ചിപ്ലേറ്റ്-നോണ്‍ബാച്ചിപ്ലേറ്റ്
ബാച്ചികാസറോള്‍-നോണ്‍ബാച്ചികാസറോള്‍
ഇനി ബാച്ചി കള്ള്,നോണ്‍ ബാച്ചി ബീഡി,ബാച്ചി റോഡ് റോളര്‍,നോണ്‍ബാച്ചി ലിമിറ്റഡ് സ്റ്റോപ്പ്,അങ്ങനെ അങ്ങനെ...എനിക്ക് വയ്യ.......
പൂരം പോസ്റ്റില്‍ തെച്ചിക്കോട്ട് രാമചന്ദ്രന്‍..... ബാച്ചിയാണോ..നോണ്‍ ബാച്ചിയാണോ എന്നാരോ ചോദിക്കുന്ന കേട്ടു.....
തെച്ചിക്കോട്ടു രാമചന്ദ്രനു ദോശ ഉണ്ടാക്കാന്‍ അറിയോ..??? അറിയേലേല് ബാച്ചിയാ ഉറപ്പാ..
ശ്ശെടാ. ഇവിടെ ഒന്ന് അഭിപ്രായപ്പെടാനും പാടില്ലേ? അതിനും കൂടിയുള്ള സ്വാതന്ത്ര്യമല്ലേ ഗാന്ധിജി 1947..ല്‍ (കട: ആദി)
ഫുള്‍ ടൈം സകല പോസ്റ്റിലും കള്ളിനെക്കുറിച്ച് വിളമ്പാമെങ്കില്‍ ഞങ്ങള്‍ക്ക് ദോശേടെ ഗുണഗണങ്ങളെക്കുറിച്ചും പ്ലേറ്റിന്റെ സ്റ്റാറ്റസിനെക്കുറിച്ചും കൂലം കഷായമായി ചിന്തിച്ചൂ‍്ടെ? അതെവിടുത്തെ ന്യായം?
വന്ന കാര്യം പറഞ്ഞില്ലല്ലാ....ഉണ്ടാപ്രീ......ദോശ കൊള്ളാട്ടോ.......
ദോശ ബാച്ചീം...ചമ്മന്തി നോണ്‍ബാച്ചീം ആക്കി തരം തിരിച്ച് ഇവിടെ ഉരുത്തിരിഞ്ഞ പ്രശ്നം പരിഹരിക്കാം.....
പൊന്നപ്പാ.....ആ തിരുവമ്പാടി ഉണ്ണികൃഷ്ണന്‍ നോണ്‍ബാച്ചിയാണെന്നാ തോന്നണേ......
അതെബിഡാ ഇഞ്ച്യേച്ചീ കള്ളിനെ പറ്റി ഡിസ്‌ക്കഷന്‍.. (തള്ളേ മിസ്സയാ..???)
പിന്നെ.. അഭിപ്രായം ഇരുമ്പുലക്കയല്ല..(കട്: ഇഡുള്‍ജി ഹിഡുള്‍ജി ഗിമി) എന്തു കൊണ്ടു ദോശയെ പറ്റി മാത്രം പറയുന്നു..? ചമ്മന്തിയെന്താ അധ:കൃതനാണോ..?? പാവത്തിനെ ഒരു പടമെടുത്തൊതുക്കാമെന്നു കരുതിയോ..??
സാന്റോ.. എനിക്കും തോന്നി.. ഞാനാ പൂരപ്പറമ്പില്‍ ചെന്നപ്പോ അളിയാ ബീഡിയുണ്ടോന്നവനൊരു ചോദ്യം.. മേളിലിരിക്കുന്ന കള്ളപ്പാപ്പാന്‍ കൊടുത്തില്ലാന്ന്.. നോണ്‍ ബാച്ചിയണേല്‍ വില്‍സല്ലേ ചോദിക്കാ..?
ഫുള്‍ ടൈം സകല പോസ്റ്റിലും കള്ളിനെക്കുറിച്ച് വിളമ്പാമെങ്കില്‍ ഞങ്ങള്‍ക്ക് ദോശേടെ ഗുണഗണങ്ങളെക്കുറിച്ചും പ്ലേറ്റിന്റെ സ്റ്റാറ്റസിനെക്കുറിച്ചും കൂലം കഷായമായി ചിന്തിച്ചൂ‍്ടെ?
സാന്റോ ഇനി മുതല്‍ നമ്മക്കു പാലിനെക്കുറിച്ചു പറയാട്ടാ..പശു കറുത്തതായലും പാലു വെളുത്തിരിക്കും ...ബാച്ചിപ്പശുക്കള്‍ പാലു കുടിക്കേ ഉള്ളൂ..ബാക്കി നീ പറ.
പൊന്നപ്പാ.....ആ തിരുവമ്പാടി ഉണ്ണികൃഷ്ണന്‍ നോണ്‍ബാച്ചിയാണെന്നാ തോന്നണേ......
ഹ ഹ എനിക്കും തോന്നി കേട്ടാ..
വിഷയം മാറ്റല്ലെ ഇഞ്ചീ,
ഈ പോസ്റ്റിലെവിടെയാ ഇഡ്ഡലി?.
ഈ പോസ്റ്റില്‍ കൊടുത്ത ഒരു ലിങ്കു വഴി പോയപ്പോള്‍ മറ്റൊരു പോസ്റ്റില്‍ ഇഡ്ഡലി കണ്ടു. അതവിടെ പറഞ്ഞാപ്പോരെ!
എന്ന എന്റെ ചോദ്യത്തിനുത്തരം തരാതെ നാളെ മുതല്‍ ക്ലാസ്സില്‍ കയറാണ്ടാ.
അല്ലങ്കില്‍ ആ ജനലിലൂടെ തള്ളേം നോക്കി നില്‍ക്കുന്ന പാവം മോളേം കൂട്ടി ഇനി ക്ലാസ്സില്‍ വന്നാ മതി.
ഹ്ഹഹ പൊന്നപ്പാ, ഡോണ്ട് ടൂ ഡോണ്ട് ടൂ...
ദോശേന്റേം ചമ്മന്തിയുടേം സവര്‍ണ്ണ അവര്‍ണ്ണ ബാലന്‍സിനെക്കുറിച്ച് തുടങ്ങല്ലേ, പിന്നെ ഇതിവിടെയൊന്നും നിക്കൂല്ല. വക്കാരിജിയും ഇവിടെ കറങ്ങി നടപ്പുണ്ട്. ആള്‍ക്ക് കുറച്ചൂസായി വ്യായാമം കിട്ടണലാത്രെ.ഈ പോസ്റ്റൊക്കെ കണ്ടാല്‍ പിന്നെ വെച്ചേക്കില്ല. പിന്നെ പാവം ഉണ്ടാപ്രി.:)
ഹയ്! ഞാന്‍ കരുത്യെ ഉണ്ടാപ്രീസ് ഈ പോസ്റ്റ് നോക്കുള്ളൂന്നാ? അതല്ലെ അതിനു കൂടെ ഇവിടെ ഒരു ജെനറല്‍ കമന്റിട്ടത്. ആ കരീമാഷിന്റെ ദേഹത്ത് എന്തുട്ടാദ്? പൊടിയാണൊ? ഉരുണ്ടപ്പൊ പറ്റീതാണൊ? അതങ്ങട്ട് തൊടച്ച് കളഞ്ഞേക്കൂന്നെ...;)
...ദേ ഈ ലിങ്ക് നോക്കീന്‍ പൊന്നപ്പന്‍ ജീ..
അനാലസിസോമാനിയ :-)
"ദോശമാവ് തവയില്‍ കോരിയൊഴിച്ച്( ശീീ... എന്ന ശബ്ദം കേള്‍ക്കണം"
"ശീീ..."എന്നാണോ..അതോ "ശ് ..."എന്നാണോ കേള്‍ക്കണ്ടത്..അങ്ങിനെ രണ്ട് പ്രാവശ്യം 'ശ്...' ശബ്ദം കേള്‍പ്പിക്കുന്നോണ്ടാണ് 'ദോ' ശ് ലോപിച്ച് ദോശ എന്ന് പേര് വന്നതെന്ന് ഏതോ ഹിന്ദിക്കാരന്‍ മലയാളി..!!
"ഞാന്‍ നില്‍ക്കണോ,അതോ ഓടണോ..?
തേങ്ങപോലും കിട്ടാത്ത ഈ കിട്ടാത്ത ഈ കൊറിയയില്‍ ചമ്മന്തിയെക്കുറിച്ചുള്ള ഓറ്മ്മകള്‍ പോലും വേദനയുണ്ടാക്കുന്നു.ചമ്മന്തിയെക്കുറിച്ചൊന്നും പറയല്ലേ പ്ലീസ്...ആ ഫോട്ടൊയില്‍ കാണുന്ന ദോശയുടെ ആ ഒരു ഇടയ്ക്കുള്ള ചെറിയ കരിയല്‍ ഒക്കെ കാണുമ്പോള്‍ ....
നമ്മുടെ ഓരോരോ ഗതിയേ...അവിടെക്കിടന്ന് ദോശ തിന്നു ജീവിക്കേണ്ട ഞാനാ ഇവിടെ നിന്ന്..
ഇഞ്ച്യേച്ചീ... ഞാന്‍ ഉറക്കെയുറക്കെ ചോദിക്കുവാണ്..?
എന്തു കൊണ്ട് ആ പോസ്റ്റും അതിന്റെ കമന്റും കമന്റെഴുതിയ വക്കാരിയേയും കമന്റിനു കമന്റെഴുതിയ സപ്തനേയും അഷ്ടനേയും നവനേയും ദശനേയും എല്‍ ജിയേയും എം ജിയേയും എന്‍ ജിയേയും ഇഞ്ചിയേയും ഇതിനെല്ലാം കാരണമായ ദേവേട്ടനേയും ആ ബൂര്‍ഷ്വാ ഗള്‍ഫു പത്രത്തിനേയും അതിന്റെ മുന്നില്‍ എല്ലാരും കടിച്ചു കുടഞ്ഞു പണ്ടാറമടക്കിയ ആ രണ്ടു പ്ലേറ്റിനേയും വിക്കിയില്‍ ഇട്ടില്ല..????? വരും തലമുറയോടു കാട്ടിയ ഈ ക്രൂര കൃത്യത്തിനു ഇനി മാപ്പില്ല.. അക്ഷര മുദ്രണം (കട്: കൈപ്പള്ളി)കണ്ടു പിടിച്ചതു തന്നെ ഇതിനൊക്കെയായിരുന്നില്ലേ..?
ഉണ്ടാപ്രീ.. ആ ദോശയിങ്ങെടുക്ക്.. ഇനി രണ്ടിലൊന്നറിഞ്ഞിട്ടു തന്നെ കാര്യം..(വിശന്നിട്ടു പണ്ടാറടങ്ങുന്നു)
സവര്‍ണ ദോശാധിപത്യം തുലയട്ടെ.. ചമ്മന്തികളെ തൊട്ടു കളിച്ചാല്‍ ചമ്മന്ത്യാക്കും കട്ടായം
പൊന്നപ്പാ...ദേ ഇതാണ് ചോരത്തിളപ്പ് എന്ന് പറയുന്നത്. ഈ ചോരത്തിളപ്പില്‍ തന്നെ ഒരു ബാച്ചിമണം വരുന്നു. വിക്കിയില്‍ ഇടാമായിരുന്നു, പിന്നെ വിചാരിച്ചു പിന്നെ പിന്നെ അടുത്ത തലമുറ അങ്ങിനെ സുഖിക്കണ്ട. ഫുള്‍ ടൈം അവര്‍ക്ക് വേണ്ടി ആകാശം ഭൂമി ഒക്കെ നമ്മള്‍ അങ്ങട് കുട്ടിച്ചോറാക്കണതും പോരാ, ഇനി ഇതും കൂടി കൊടുക്കാനൊ? അവര്‍ നമക്ക് പകരം എന്തു തരുന്നു? കൊടുക്കല്‍ വാങ്ങല്‍ ആണല്ലൊ ഏത് ലോകത്തിന്റെയും ന്യായം. അവര്‍ ആകെക്കൊടി പഴയ തലമുറക്ക് തരുന്നത് ആറേ ആറടി മണ്ണ്. അങ്ങിനെ അവര്‍ സുഖിക്കണ്ടാന്ന് കരുതി! അതന്നെ.:)
പ്രമോദേ,
ചമ്മന്തി അങ്ങിനെയാണ്. പണ്ട് ഒരു മഹതി പറഞ്ഞിട്ടുണ്ട് സുഖദു:ഖങ്ങളുടെ സമ്മിശ്രമാണ് ചമ്മന്തിയെന്ന്. പോയ നല്ല കാലത്തിന്റെ സുഖത്തിന്റെയും ഇപ്പോള്‍ കിട്ടുന്നില്ലല്ലൊ നല്ല തേങ്ങ കിട്ടുന്നില്ലല്ലൊ എന്നുള്ള ദുഖത്തിന്റെയും...
ഇഞ്ചി ചേച്ചീ..ഹഹ
പണ്ടേതോ മഹതി പറഞ്ഞറ്റ് ചമ്മന്തിയെക്കുറിച്ചാണൊ?
മറ്റെന്തിനെയൊ കുറിച്ചല്ലെ?അയ്യേ..;)
എന്തൊക്കെ ആയാലും ചമ്മന്തിയില്ലാതെയുള്ള ഈ ജീവിതം സഹിക്കാന്‍ കഴിയണില്ല..
2 മാസം മുമ്പു നാട്ടില്‍ പോയപ്പോള്‍ ചമ്മന്തിയുടെ ഓറ്മ്മയും ഇല്ല..പണ്ടാരം.
ഹോയ് കൂയ്
ഈ ഇന്ന് ഇവ്ട്യാണാ തല്ല്.
എലാരും ഓടി വാടോ ഇന്ന് ഇവിടാണത്രേ തല്ല്.
അപ്പോള്‍ പറഞ്ഞ് വന്നത് ഡിങ്കന്‍ മൈക്രോസ്ക്ക്പ്പിലൂടെ നോക്കീട്ടും ഇവിടെ ഇഡലി പോയിട്ട് ചുണ്ടെലിയെപ്പോലും കണ്ടില്ല.
ആള്‍സിനെ ആക്സ് അരുത്.
കരിമ്മ്മാഷെ, ഈ ബുള്‍സൈ ബാച്ചിയാണൊ?
ഓംലൈറ്റ് നോണ്‍ബാച്ചിയാണോ? XXX റം നോന്‍ബാച്ചിയാന്ന് ആരേലും പറഞ്ഞാല്‍ കൊല്ലും ഞാന്‍
എവിടെയെങ്കിലും എന്തെങ്കിലും തിന്നുന്നത് വെച്ചിട്ടുണ്ടെങ്കില്‍ അപ്പോ എല്ലാരും എത്തും. എല്ലാവരും ഒന്ന് മാറിനില്‍ക്കൂ. ഇവിടെ എന്താണുള്ളതെന്ന് കണ്ടിട്ട് പോയേക്കാം.
ഡിങ്കാ...
കള്ളിന്റെ കാര്യം മിണ്ടരുതെന്ന് പറഞ്ഞത് കേട്ടില്ലേ......
മൂത്തവര്‍ ചൊല്ലും മൂത്ത കള്ള് ..
ആദ്യം മധുരിക്കും..പിന്നെ പുളിക്കും.....
നീയെന്താ പൂരപ്പറമ്പില്‍ വരാഞ്ഞേ....
അവിടെ ഒരു ആന ഇടഞ്ഞു.......അത് ബാച്ചിയാണോ....നോണ്‍ ബാച്ചിയാണോ എന്ന കണ്‍ ഫ്യൂഷനിലായിരുന്നു ഞങ്ങള്‍.....
സാന്റോ.. ദില്‍ബോ.. ജിത്തേ.. പൂയ്...ആരേലും ഉണ്ടോടാ ആ ക്ലബ്ബിനകത്ത്..
ദേ ഇഞ്ച്യേച്ചി എന്നെ ബാച്ചിപ്പേരു വിളിച്ചപമാനിച്ചേ..(ഡാ.. ക്ലബ്ബിന്റെ വാര്‍ഷികപുട്ടടി കാശും തന്നു ഞാന്‍ ചേരാടാ.. നാളെയാവട്ടെ.. ഇപ്പോ ഒന്നിങ്ങോട്ടോടി വാഡാ.. ഡോയ്.. പ്ലീസ്സ്.. )
ഇഞ്ച്യേച്ചീ അമ്മച്ചിയാണെ ഞാന്‍ കോടതീ കേസു കൊടുക്കുമേ..
പോരാഞ്ഞു വരും തലമുറയോടുള്ള തികഞ്ഞ മൂരാച്ചി സമീപനത്തിനെതിരേ എന്റൂട ക്രിക്കറ്റ് കളിക്കാന്‍ വരണ കിച്ചുമോനേം, വരുണ്‍. വി.ആനന്ദിനേം, കാര്‍ത്തിക പിള്ളേം അവരുടെ ക്ലാസ്സ് മേറ്റ്സ് ഇടപ്പഴഞ്ഞി ജി എല്‍ പീ എസ്സിലെ എല്ലാ രണ്ടാം ക്ലാസ്സുകാരേയും ഞാന്‍ പ്രബുദ്ധരാക്കും.. നോക്കിക്കോ..
ഫ്രണ്ട്സ്.. നാളെ വൈകുന്നേരം കിണറ്റിന്റെ മൂട്ടില് കണ്‍വെന്‍ഷനുണ്ട്.. എത്താന്‍ മറക്കല്ലേ..(പാത്രം കഴുകുന്നതിന്റെ കിഴക്കു മാറി..)
ഇഞ്ചിയെ വെല്ലുവിളിച്ച പൊന്നപ്പന് ഇനി മുതല്‍ നാലു ദോശ കുറച്ച്, ചട്ണി ഇരട്ടിപ്പിച്ച് കൊടുക്കാന്‍ ഉത്തരവായിരിക്കുന്നു.
അപ്പോ 23 ദോശേ തരുള്ളോ...??? എന്നാലും സൂ .. എന്നോടീ ചതി വേണ്ടാരുന്നു...
പകരം 3 ബക്കറ്റ് പഴങ്കഞ്ഞി കൂടി തര്വോ..? ഇല്ലേല്‍ പത്തു മണി കഴിയുമ്പോ വിശക്കും.. അതോണ്ടല്ലേ..
അയ്യോ...ഭാഗ്യം. ഈ പൊന്നപ്പന്‍ എന്റെ വീടിനടുത്ത് അല്ലാഞ്ഞത്. 27 ദോശയോ? ഇതെന്താ സോപ്പിന്റെ പരസ്യം പോലെ ഇരുപത്തേഴ്? പിന്നെ മൂന്ന് ബക്കറ്റ് പഴംകഞ്ഞിയോ? ഇവിടെ മൂന്ന് ബക്കറ്റ് ഇല്ല. പിന്നെയല്ലേ കഞ്ഞി.
ഉണ്ടാപ്രീ :) ഓഫിനു മാപ്പ് വേണം. തിരക്കില്ല. അവസാനം മതി.
ഇതെന്തായിവിടെ?
ദോശയും,ഇഡലിയും വിട്ട് പഴങ്കഞ്ഞിയിലെത്തിയോ?
ഹഹഹ. ബക്കറ്റൊ ദെന്താത്? പൊന്നപ്പന്‍ - ദ Alien എന്നതിനു പകരം പൊന്നപ്പന്‍ - ദ Elephant എന്നാണൊ പേരു പോലും ഇനി? :) :)
പ്രമോദേ, ആ മഹതി ചമ്മന്തിയെക്കുറിച്ചേ പറഞ്ഞിട്ടുള്ളൂ. പ്രൂഫുണ്ട്ട്ടാ..:)
അതേ..സൂ..
ഒരോ ദോശയിലും ഓരോ മൂലികകള്‍ ഒളിച്ചിരിപ്പുണ്ട്.. ആയുര്‍വേദ വിധിയാ..
എണ്ണം തെറ്റിയാ പ്രതിവിധി ചെയ്യണം.. ഈ ആന്റിബയോട്ടിക്സ് കോഴ്സ് എന്നൊക്കെ പറയില്ലേ..? അതു പോലാ.. പിന്നെ മൂന്നു ബക്കറ്റില്ലെങ്കില്‍ .. ഇപ്പോ എന്താ ചെയ്യാ..??
ഈ പശുവിനൊക്കെ കാടി കൊടുക്കുന്ന ചരുവമില്ലേ..? ഒന്നതു വച്ചഡ്‌ജസ്റ്റു ചെയ്യാം..
ദോശയാര്‍ക്കും തരാം, ഒരു വല്യഭാവവും ഇല്ലാതെ വെട്ടി വിഴുങ്ങുന്നതാണ്.
എന്ന് പട്ടിണി കിടന്നു കൂമ്പു വാടിയ
ഒരു
പാവം
പിന്നെ ശരിക്കും പറഞ്ഞാല്‍ ഒരു പഴയ ആചാരം കൂടിയുണ്ട്..
ഓരോ ദോശ കഴിക്കുമ്പോഴും അതോരോ നക്ഷത്രങ്ങള്‍ക്കെന്നാ വയ്പ്പ്..
അദ്യത്തേത് അശ്വതിക്ക്.. രണ്ടാമത്തേതും മൂന്നാമത്തേതും കാര്‍ത്തികയ്ക്ക്.. അങ്ങനെ രേവതി വരെ..
അതും തെറ്റിക്കാന്‍ പാടില്ലാന്നാ..
ഓരോ ദോശയിലും ഓരോ മൂലികയോ? എന്നാപ്പിന്നെ, വെയിലത്തുനിന്നിട്ട്, ദോശമാവ് കുടിച്ചാല്‍പ്പോരേ? അതു ദോശ ആയിക്കോളും. ഇവിടെ പശുവും ചരുവവും ഉണ്ടെങ്കില്‍പ്പിന്നെ ഞാന്‍ ബ്ലോഗിംഗ് നടത്തുമോ? ചിന്തിക്കൂ.
അശ്വതിക്കും കാര്‍ത്തികക്കും രേവതിക്കും ദോശചുട്ടുകൊടുക്കും. ആണാപ്പിറന്നവന്മാരാരെങ്കിലും ചോദിച്ചാല്‍ കഞ്ഞിവെള്ളം പോലും കൊടുക്കത്തുമില്ല.
കാഞ്ഞവയറു പ്രാകിയാല്‍ അതേല്‍ക്കും. അതോണ്ടു ഞാന്‍ മിണ്ടാതെ പോണു...
സൂവേച്ചി,ഇഞ്ചിയേച്ചീ..പൊന്നപ്പന്റെ വയറ്റില്‍ കൊക്കപ്പുഴു ആണ്.27 ദോശ കഴിക്കുമ്പോള്‍ 25 എണ്ണം കൊക്കപ്പുഴുവിനും ബാക്കി 2 എണ്ണം പൊന്നപ്പനും.
പാവം പാവം പൊന്നപ്പന്‍.ഹഹ
പൊന്നപ്പാ...അപ്പോള്‍ ദോശ ഉര്‍വശിക്കും ശോഭനക്കുമൊന്നുമില്ലേ...നവ്യനായര്‍ക്കു കൊടുത്തില്ലേല്‍ വെവരം അറിയും......
അയ്യോ....ക്ഷമി..ക്ഷമി..നക്ഷത്രങ്ങളുടെ കാര്യമാണല്ലേ പറഞ്ഞത്....
ശ്ശേ.. ഈ സൂവിന്റെ ഒരു കാര്യം..
ഞാന്‍ പറഞ്ഞില്ലേ.. മൂലികകള്‍ ഒളിച്ചിരിക്കുവാന്ന്..
അവരെ പുറത്തിറക്കണോങ്കി എന്തെങ്കിലും ഉഡായിപ്പു കാണിക്കണം..
അതിനു വേണ്ടിയല്ലേ ആദ്യം ദോശക്കല്ലിലിട്ടു ചൂടാക്കുന്നത്.. അപ്പോ മൂലികകളൊക്കെ ഒന്നു പരുങ്ങും.
അപ്പോഴാ ശൂ ന്നൊരു ശബ്ദം..മൂലികകള്‍ വിചാരിക്കും ആരോ വിളിച്ചെന്ന്.. പക്ഷേ പേടി കാരണം പുറത്തിറങ്ങില്ല.. അപ്പോ ദേ പിന്നേം ശബ്ദം.. ശൂ.... (ദോ "ശൂ").. ഇവനാരെടാന്നറിയാന്‍ ഒരു മൂലിക പുറത്തിറങ്ങും അപ്പോ നമ്മളവനെ ഒറ്റവായ്ക്കകത്താക്കും.
ഇതു പോലെ 27 മൂലികകളേം പുറത്തിറക്കിക്കണം..
എന്നാ വിചാരിച്ചു.. ഈ ദോശ ചുടല്‍ ചില്ലറക്കാര്യമെന്നോ...???? ഫയങ്കര ദര്‍ശനങ്ങളല്ലേ ഇതിനൊക്കെ പിന്നില്‍..
ഒരു പശുവിനും ചരുവത്തിനുമുള്ള പിരിവ് ഉടനേ തുടങ്ങേണ്ടതാണു........[ഞാന്‍ പൂരപ്പറമ്പില്‍ ആണു]
“ആണാപ്പിറന്നവന്മാരാരെങ്കിലും ചോദിച്ചാല്‍ കഞ്ഞിവെള്ളം പോലും കൊടുക്കത്തുമില്ല“
ഹഹ ദേവേട്ടാ. ആ കാഞ്ഞ കരിഞ്ഞ വയറിന്റെ നൊമ്പരത്തിന്റെ നാറ്റം ഇവിടെയടിക്കുന്നു. ഗദ് ഗദ്. :) തീറ്റക്കാര്യം വരുമ്പൊ ബാച്ചിയും വിവാഹിതനും ഒറ്റക്കെട്ട്. പാത്രം കഴുക്കിന്റേയും കഞ്ഞിവെക്കുന്നതിന്റേയും കാര്യം വരുമ്പൊ ഈ രേവതിയും കാര്‍ത്ത്കയും അല്ലേയുള്ളൂ..അതോണ്ട് ക്ഷമി...
മൂലിക അപ്പൊ സാറ്റ് വിളിക്കൊ പൊന്നപ്പന്‍സേ വയറ്റിന്റെ ഉള്ളീ ചെല്ലുമ്പൊ. സാറ്റ് വിളിച്ചില്ലെങ്കില്‍ പുറത്താവൂട്ടൊ.
പാത്രം മാത്രമല്ല ബാത്ത്രൂം കഴുകാനും ഒരു മടീം ഇല്ല ഇഞ്ചീ, പക്ഷേ എന്റെ പാചകം എനിക്കു തീരെ പിടിക്കുന്നില്ല. (ബാക്കി പലരും നന്നെന്നു പറഞ്ഞത് എന്തുദ്ദേശത്തിലാണോ,, കടം വാങ്ങാനോ ഇന്‍ഷ്വറന്‍സ് പോളിസി വില്‍ക്കാണോ മറ്റോ ആയിരിക്കുമെന്ന് കരുതി ആ അഫിനന്ദാവനങള്‍ തള്ളിക്കളഞു)
ഡാ.. കള്ള പ്രമോദേ.. എന്നെ നേരിട്ടു കണ്ടിട്ടോണ്ടോണ്ടല്ലേ നീയങ്ങനെ പറയണത്..
ഞാന്‍ പച്ചാളത്തിനു പഠിച്ചോണ്ടിരിക്കുവാന്ന് പുറത്ത് മിണ്ടിയാ തട്ടിക്കളയും...
ദേവേട്ടാ.. ഇതെന്തരു പറയണത്.. ഞാന്‍ 27 എണ്ണമേ തിന്നുള്ളൂ.. എനിക്കായിട്ടൊരെണ്ണം ഞാന്‍ കഴിക്കാറുണ്ടോ? ഇല്ലല്ലൊ.. കണക്കു പറയുമ്പോ ഞാനും പട്ടിണിയാ..
സാന്റോ.. നവ്യാ നായര്‍ക്കില്ലാതെന്തു ദോശ..? അണ്ണനും മ്മട റ്റീമാണല്ലേ.. മ്മക്കൊരു നവ്യാ ദോശ ക്ലബ്ബു തുടങ്ങിയാലോ..?? ആ ദില്‍ബനില്ലാത്തതെന്തു കഷ്ടായി..അല്ലേലിപ്പോ പരിപാടി സ്റ്റാര്‍ട്ടു ചെയ്തേനെ.
ആ ഉം എന്നതില്‍ എല്ലാം പൊളിഞ്ഞില്ലേ ദേവേട്ടാ. കഴുകാ‘നും’ - ആ ഉം അവിടെ വേണ്ടായിരുന്നുട്ടൊ. ഞങ്ങ സംഘടിക്കും. :)
ഹ്ഹ്.അതങ്ങിനെയാ ദേവേട്ടാ സൂത്രം. അപ്പൊ ദേവേട്ടന്‍ തന്നെ കുക്കില്ലേ? അവര്‍ക്ക് വെറുതെ ഇരിക്കാലൊ?:) അതിതുവരേം മനസ്സിലായില്ലല്ലേ..
50!
ഇവിടെ ഞാന്‍ ഒരു അമ്പതടിക്കും എന്നു വിചാരിക്കുന്നു. ആ ബിന്ദുവും സന്തോഷും ഇവിടെയെങ്ങാനും ഉണ്ടോ ഇനി. ആര്‍ക്കറിയാം? ദോശയുടെ പിന്നില്‍ ഒളിച്ചിരിക്കുന്നുണ്ടാവും.
ഇഞ്ചീ ഞാന്‍ മിണ്ടൂലാ. അതു ഡിലീറ്റ് ചെയ്യൂ. ഇല്ലെങ്കില്‍ ഞാന്‍ ദോശമാവ് കുടിക്കും. ബ്ലോഗനാര്‍ക്കാവിലമ്മയാണേ സത്യം.
ഹഹ സൂവേച്ചി. ദോശമാവ് കഴിച്ച് വെയിലത്ത് നിന്നാല്‍ ഒന്നും പോരാ അന്‍പതടിക്കാന്‍. അതിനു ദോശ തന്നെ തിന്നണു. ആശിച്ച് ആശിച്ച് ദോശ....:) പ്രമോദിനോട് ചോദിച്ചാ മതി ആശിക്കണതിന്റെ കാര്യം.:)
ഹെ ഇഞ്ചി ചേച്ചീ
ഈ 50 കൂട്ടൂല്ല.
49അടിച്ച ആളിന്‍ 50 അടിക്കാന്‍ പറ്റില്ല..
ആ റൂള്‍ ദേ രണ്ടീസം മുന്‍പ് മാറ്റി...
പ്രമാദമായി തന്നെ മാറ്റി ;)
ഇഞ്ച്യേച്ചി മിണ്ടരുതും...
ഞാനൊന്നും മറന്നിട്ടില്ല.. ഇതു കഴിഞ്ഞിട്ടു നാളത്തെ കണ്‍വെന്‍ഷനു മുദ്രാവാക്യം എഴുതേണ്ടതാ..
കിച്ചുമോന്‍ ഇപ്പഴും കൂടെ വിളിച്ചതേയുള്ളൂ.. എന്നാലും വരും തലമുറേ തള്ളിപ്പറഞ്ഞല്ലോ..!!! :((
കഷ്ടം! ഒരു അന്‍പത് അടിക്കുന്നതിന്റെ റൂള്‍ പോലും അറിയാണ്ടുള്ള ഈ അന്‍പതടി. അരാജകത്വത്തിന്റെ മൂര്‍ദ്ധന്യം. പ്രപഞ്ച സത്യങ്ങളായ അന്‍പത് അടിക്കുന്നതിനു മുന്‍പുള്ള കമന്റുകള്‍ അന്‍പതടിക്കുന്നവന്റേതായിരിക്കരുതെന്ന് പോലും അറിയാത്ത നിഷ്ക്രിയമായ സമൂഹങ്ങള്‍. പ്രതിലോമകരമായ ഇതിനെതിരെയായിരിക്കണം ഇന്ദിരാജി അന്ന് അടിയന്തിരാവസ്ഥ പ്രഘ്യാപിച്ചതെന്ന് എനിക്ക് മനസ്സിലാവുന്നു.
അല്ലെങ്കില്‍ വേണ്ട. ഒരു അമ്പത്പോലും അടിക്കാന്‍ വിധിയില്ലെന്ന് കരുതി സമാധാനിച്ചോളാം. എത്രയോ പേര്‍ ദിവസവും നൂറടിക്കുന്നു. നമ്മളിതിനൊക്കെ വിഷമിച്ചിട്ട് കാര്യമുണ്ടോ?
അപ്പോ, കൊക്കപ്പുഴുവിനു വേണ്ടിയോ, നക്ഷത്രങ്ങള്‍ക്ക് വേണ്ടിയോ, ദോശ ഇരുപത്തേഴ് എന്ന് പൊന്നപ്പന്‍ വ്യക്തമാക്കണം.
അതാപ്പോ നന്നായേ.. എല്ലാരും എണ്ണിപ്പഠിക്കാ..?? എന്നാല്‍ ഞാനും പറയാം കാക്കത്തൊള്ളായിരത്തിപ്പതിനെട്ട് . (ഇതിനപ്പുറം പറയാന്‍ ആര്‍ക്കേലുമാവ്വോ.. ഞാന്‍ വെല്ലു വിളിക്കുന്നു)
ശ്ശേ.. 48 കണ്ടിട്ട് ഓടി വന്നപ്പോഴേക്കും 58 ?? ഇതെന്തൊരു നീതി ഇതെന്തു ന്യായം? ദോശയാണെന്നൊന്നും ഞാന്‍ വിചാരിക്കൂല്ല, ബഹിഷ്കരിക്കും കട്ടായം.
അമ്പത് അവരടിച്ചാല്‍ നമ്മളു നൂറും ക്വാര്‍ട്ടറും പൈന്റും അടിക്കും, വാ പ്രമോദേ, പൊന്നപ്പാ സാന്‍ഡോ.
അല്ലാ ഈ നവ്യാ നായരെന്നു പറയുന്നത് ആ നന്ദനത്തില്‍ അഭിനയിച്ച തിലകന്റെ ശബ്ദവും ഷമ്മി തിലകന്റെ മുഖവും ഉള്ള കൊച്ചല്ലേ? അതിന്റെ ആളുകളാ നിങ്ങളൊക്കെ?
അഭിപ്രായം ഇരുമ്പുലക്കയല്ല. അമ്മിക്കല്ലാണെന്ന് ഇടിവാള്‍ ഗഡി പറഞ്ഞിട്ടുണ്ട് പ്രമോദേ? എപ്പൊ വേണമെങ്കില്‍ അരക്കാം ചതക്കാം, മാറ്റാം.:)
ഹിഹിഹി എനിക്കറിയാമായിരുന്നു ബിന്ദു വരുമെന്ന്. സന്തോഷ് എവിടെപ്പോയെന്തോ? രേഷിനേയും കാണാനില്ല. അല്ലെങ്കില്‍ ദോശ ചട്ണി എന്നൊക്കെ കേട്ടാല്‍ ഇരിക്കുമോ അടങ്ങി?
സൂ... ഞാന്‍ വ്യക്തവും ശക്തവുമായ ഭാഷയില്‍, എന്നിലെ ഫ്യൂഡല്‍ ദുരഭിമാന പ്രസ്ഥാനത്തെ സാക്ഷി നിര്‍ത്തി പ്രസ്താവിക്കുന്നു..
മൂലികകള്‍ക്കു വേണ്ടി.. !!! (ഇച്ചിരി... അശ്വതി കാര്‍ത്തിക നവ്യാ നായര്‍ ടീമുകള്‍ക്കു വേണ്ടിയും)
ഉണ്ടാപ്രി ഇനി ദോശ പോയിട്ട് ദോ ന്നു പോലും മിണ്ടില്ല. പാവം നാട്ടിലായതു ഭാഗ്യം. :)
അപ്പളേ ഞാന്‍ പൊന്നപ്പനോട് ഡോണ്ട് ടൂ ഡോണ്ട് ടൂ ന്ന് പറഞ്ഞതാ. എക്സാമ്പിളിനു ലിങ്ക് വരെ കൊടുത്തു. എവിടെ? ഈ പുതിയ തലമുറ ഇങ്ങിനെ അനുസരണക്കേട് കാട്ട്യാല്ലൊ?
എനിക്കിനി ചത്താ മതിയേ.. പണ്ട് കാളിയേട്ടന്റെ കൃതി മലയാളത്തിലാക്കിയ ചേട്ടായി "പുല്ലിനെ മാന്‍ തുപ്പുന്നു..." എന്നെഴുതിയത് വായിച്ച എഫക്റ്റ് കിട്ടി ദോശയെ ബിന്ദു ബഹിഷ്കരിച്ചു എന്നു കേട്ടപ്പോ(രേഷ്മയായാലും വക്കാരിയായാലും നോ ഡിഫറന്‍സ്)
ദേവേട്ടാ, ഹെല്പ് വേണൊ? അല്ല ചത്താ മതിയേ എന്നുള്ളതിനു. അങ്ങിനത്തെ എന്തു ഹെല്പും ഞാന്‍ ചെയ്യുമെന്ന് ദേവേട്ടന് അറിയാല്ലൊ?ല്ലെ?
ദേവേട്ടാ.. കൊടു കൈ... ഞാനതു പറയാന്‍ വരായിരുന്നു..
പൂരത്തിന്റെ ബാക്കി ഇച്ചിരി സോജു ബാക്കിയുണ്ടെന്നു പ്രമോദ് ഇപ്പൊ പറഞ്ഞതേയുള്ളൂ... ആ സാന്റോ ഉറങ്ങീന്നു തോന്നുന്നു.. അടപ്പു തുറന്നാല്‍ എണീറ്റോളും..
മ്മക്കു കാണണോല്ലോ.. ലവരു നൂറടിക്കുന്നത്..!
അയ്യേ...നവ്യ. അവള്‍ക്കുവേണ്ടി ആരും ഒന്നും തിന്നേണ്ട. ഇപ്പോത്തന്നെ തിരുവമ്പാടി ഉണ്ണികൃഷ്ണനെപ്പോലെ ആയി. ഇനി വേറെ ആളും തിന്നണോ? കണക്കായി.
ഹൌ! ഇവിടെ കള്ള് കുള്ള് സോജൂ ന്നൊക്കെ മിണ്ടിയാല്‍ പൊന്നപ്പനാണ് ഏലിയനാണെന്നൊന്നും നോക്കൂല്ലാ, കണ്ണീ കുത്തും പറഞ്ഞേക്കാം.
ദേവേട്ടാ..
ഞാനിപ്പോള്‍ തൃശൂറ് പൂരത്തിന്റെ സ്ഥലത്ത് സോജു വില്ക്കുകയാണ്‍.ബോധം ഉള്ളവന്റെ ഒക്കെ ബോധം നശിച്ചു കഴിഞ്ഞു.ഇനി ബാക്കി ബോധമുള്ള നമ്മള്‍ 2-3 പേരെ ഉള്ളൂ..ഇതാ ഞാന്‍ ബോട്ടിലുമായി എത്തിക്കഴിഞ്ഞു.ചമ്മന്തിയും ദോശയും എടുത്ത് കുഴിയില്‍ കളയു.....
ഇതു സെക്കന്റിലാണല്ലൊ കമന്റു വീഴണത്. ദോശയ്ക്കിത്ര ഇഫക്ടൊ? കൊള്ളാല്ലൊ.
ഹ്ഹ്ഹ്. പാവം ഉണ്ടാപ്രി. ഇനി ദോശാന്ന് സ്വപ്നത്തില്‍ കണ്ട് പേടിക്കാണ്ടാരുന്നാല്‍ മതിയായിരുന്നു. പാവം ഒറ്റക്കും ആണ് താമസിക്കണത്.:)
ചൂടാറും മുന്‍പു 2 ദോശ ഇങ്ങോട്ട് എറിഞ്ഞേ..
കമന്റും കത്തിയും വാളുമൊക്കെ പിന്നെ.
ആത്മഗതം : നേരാംവണ്ണം വല്ലതും കഴിച്ചിട്ട് ഒന്നര മാസമായി. കുടുംബം ഒരു കോവില്‍ ഭാര്യ ഒരു ദേവത. വെക്കേഷന്‍ ഒരു അലമ്പു പരിപാടി.
അതിരിക്കട്ടെ.ഈ വൃത്തികെട്ട ദോശയും ചമ്മന്തിയും ഉണ്ടാക്കി ഈ മേശപ്പുറത്തു വെച്ച ഉണ്ടാപ്രി എവിടെ.
കൊടുക്ക് ഒരു 100 മില്ലി സോജൂ ആ ഗഡിക്ക്.
സോജുവെങ്കില്‍ സോജു. ഒഴിയൊരെണ്ണം ഡച്ച് കറേജിനു. ഇഞ്ചി വധഭീഷണി ഇറക്കീട്ടു നില്‍ക്കുകയാ. അടപ്പു തുറക്കുന്ന സൌണ്ട് കേട്ടാ സാന്‍ഡോ കോമയില്‍ നിന്നും എണീച്ചു വരും പിന്നാ ഉറക്കം.
കൃഷ്ണന്മാരില്‍ സുന്ദരന്‍ തൃപ്പൂണിത്തുറ ഗോപാല്‍ജിയാ സൂ.. കണ്ടിട്ടുണ്ടോ?
ദോശയെന്നു കേട്ട് ഞെട്ടിയ ഉണ്ടാപ്രി ഒറ്റയടിക്ക് അമ്പത് ദോശ ഉണ്ടാക്കി ഒറ്റയ്ക്ക് തിന്നു.
ഇതിനൊക്കെ കാരണക്കാരിയായ ഇഞ്ചിയെ അമ്മിമ്മേലിട്ടിട്ട് നല്ലൊരു കല്ലുകൊണ്ട്... മിക്കവാറും അടുത്ത മസാല ദോശയ്ക്കു ചമ്മന്തി ഇഞ്ചിയായിരിക്കും. :)
ഓഹോ..
കുമാരേട്ടന്റെ ഫാര്യ ആണോ ദേവത.;))
നേരത്തെ പറയണ്ടെ..ഹഹ്അ
കണ്ടിട്ടുണ്ടാവും. പക്ഷെ പരിചയപ്പെട്ടില്ല ദേവാ.
ഇഞ്ച്യേച്ചീ.. അങ്ങിനെ മര്യാദക്കു പറഞ്ഞതു കൊണ്ട് ഞാന്‍ നിര്‍ത്തി..
എന്നെയൊന്നു മൈല്‍ഡായിട്ടുപദേശിച്ചാ ഞാന്‍ നന്നാവൂലേ..
ശൂ.. പ്രമോദേ.. ദേവേട്ടാ.. അതിവിടെ വേണ്ട.. പിന്നാമ്പുറത്തെങ്ങാനും മതി...
ഇവിടെ കടുത്ത ഫെമിനിസ്റ്റിക് ഷോവനിസമാ.. മ്മട തടി മ്മളു നോക്കണം..
ഇനി ഒരു 20 കൂടി അടിച്ച് 100 ആക്കാതെ പൊകുന്ന പ്രശ്നമില്ല.
100 ഞാന്‍ അടിക്കും.ബെറ്റ്
ഇപ്പോള്‍ സ്പീഡു പോരല്ലൊ, അപ്പോള്‍ ശരിയാവില്ല. നോകിയിരുന്നിട്ടും കാര്യമില്ല. ഞാന്‍ പോയേക്കാം.
ദോശ ഞാന്‍ ഫിനിഷാക്കി. ചമ്മന്തി ടച്ചിങ്സ് ആയി ഉപയോഗിക്കാം. പ്രമോദേ, പലകക്കറി കൂട്ടി വീശിയിട്ടുണ്ടോ? [പ്രമോദും ഞാനുമായി എന്തരോ സമാന്തരങളു ത്വാന്നിയതിന്റെ പ്യാരില്‍ കേട്ടതാണ്)
കുമാരണ്ണനും ബാച്ചിയായോ? നിമ്മതിയായി. ഒരാളൂടെ ഇക്കോലമായപ്പോ എന്തരു തന്തോയം.
ആ ചമ്മന്തി കളയണ്ടാ..അത് ടച്ചിംസാം..അല്ലേലും ഇനിയൊന്നും കിട്ടത്തില്ല തട്ട്കട വരെ അടച്ച് കാണും..
ആരാ വെള്ളമടിയുടെ കാര്യം പറയുന്നത്? അപ്പോള്‍ നിങ്ങളൊക്കെയാണല്ലെ ആ ആനയ്ക്കും വെള്ളം വാങ്ങികൊടുത്തതു.
ആള്‍ക്കാരുടെ എണ്ണം കൂടിയോ? ആര്‍ക്കു കിട്ടുമൊ ആവൊ ആ ദോശ.
കുറേ നാളായി ഒരു നൂറടിച്ചിട്ട്. ദോശയും മുളകു ചട്ട്ണിയും റെഡിയാക്കി വച്ചോളൂ.
ഞാന്‍ നൂറടിച്ചിട്ടുവരാം.
അയ്യേ... ഒറ്റയടിക്ക് ഇരുപത്തേഴ് ദോശ തിന്നുന്ന പൊന്നപ്പന്‍, ഇഞ്ചിയേം ബിന്ദുവിനേം ഇങ്ങനെ പേടിച്ചാലോ. എന്നെ മാത്രം പേടിച്ചാല്‍ മതി. ഞാന്‍ ഏതെങ്കിലും വഴിക്കോടിയാല്‍, പൊന്നപ്പന്‍ കുടുങ്ങും. അതുതന്നെ കാര്യം ;)
നമ്മള്‍ ചന്തനത്തിരി മണത്താണ്‍ ഇത് കഴിക്കുന്നത് ദേവേട്ട..ചെല സോജുവിന്‍ ഒടുക്കത്തെ മണമാണ്‍ കെട്ടാ..
ഓ
നമുക്കു ഊണ്ടാപ്രിയുടെ ചമ്മന്തി മണപ്പിക്കാം.പിന്നെ നോ പ്രോബ്ലം.
നൂറ് ഇപ്പ് അടികം
ആറ്ക്കാണ്‍ വേണ്ടതു?
ഗ്ലാസ് നിരത്തു
ആനയുടെ ഒരു സ്മാളെന്നു പറഞ്ഞാല്‍ ആറു ഫുള്ളാ ബിന്ദൂ.. ആനയെ ഗ്ലാസ് മേറ്റ് ആക്കിയാല്‍ ഒറ്റ ആഴ്ച്ചകൊണ്ടു വീടും പുരയിടോമ്മ് മുത്തൂറ്റുകാരു കൊണ്ടുപോകും
ഞാന്‍ നിറ്ത്തി.ഇനി നൂറു മാത്രമേ അടിക്കും
ചമ്മന്തി ടച്ചിംസ് സെയിം സെയിം ആയിട്ടും ഓഫറുകള് വരണില്ലല്ലാ..ഞാനാണേ നല്ല ദാഹത്തിലും..:)
അമ്മോ.. സ്പീഡു പോരാ...ഞാന്‍ ഫിനിഷിങ്ങ് പായിന്റ് എത്തത്തില്ല... ഈ കുമാറേട്ടനൊക്കെ എന്തിനാ വന്നേ.. ചുമ്മാ ഫോട്ടോയെടുത്തോണ്ടിരുന്നാ പോരേ.. മറ്റുള്ള്വരുടെ കമന്റില് ഫ്ലാഷടിക്കൊണ്ട്..!!
എന്നെ പേടിയോ ? ആര്‍ക്ക്? സൂ വെറുതെ മോഹിപ്പിക്കല്ലെ. ചിലപ്പോള്‍ ദോശ തട്ടിയെടുത്താലൊ എന്നു കരുതിയാവും
ഞന്‍ അടിക്കും
അറ്റികു
100
ഇതാ പിടിച്ചോ 100! ഉണ്ടാപ്രിയുടെ അടുപ്പില്‍!
അറാക്കാണോ വേണ്ടതെന്നോ? എന്ത് ഹലാക്കായാലും തല പെരുത്താ മതി.
നൂറിലൊന്നും എനിക്കു പണ്ടേ ഭ്രമമില്ല. നമുക്ക് പറ്റാവുന്നതേ ചെയ്യാവൂ എന്ന് ഞാന്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്.
ഷിറ്റ്.അടിച്ചു,ഞാന്‍ 100 അടിച്ചേ
ആരാ 100 അടിച്ചേ?
100 ആര്‍ക്കുവേണം? ഞാന്‍ ഉദ്ദേശിച്ച 102 ഞാന്‍ തന്നെ അടിച്ചു.
അതു ഫൌള്‍ പ്രമോദേ ഫൌള്‍!;)
2 എണ്ണം അടുപ്പിച്ചടിക്കരുത് പ്രമോദ്. ഫൌള്‍ ആണേ...
അപ്പോള്‍ കണക്കു പ്രകാരം ഞാന്‍ തന്നെ. :))
ഇപ്പൊ പ്രമോദ് ചോദിക്കും അതെന്തു ന്യായം? ലോകം ഇങ്ങിനെ വന്യതയുടെ കരാള ഹസ്തങ്ങളിലേക്ക് മുങ്ങുമ്പോള്‍ ന്യായം ചോദിക്കരുത് പ്രമോദേ. പുളിക്കുന്ന മുന്തിരികള്‍ ഉണ്ടായതെ വെറുത്യാണൊ?
103 കുറഞ്ഞ നമ്പറൊന്നുമല്ല..
qw_er_ty
അങ്ങനെ 100 ഞാന്‍ അടിച്ചു.നിങ്ങള്‍ ഇനി വേണമെങ്കില്‍ 150 അടിച്ചൊ.ഇപ്പൊള്‍ ഇവിടെ സമയം പുലറ്ച്ചെ 3 മണീ.സഹോദരീ സഹോദരന്മാരെ.ഒരു കുപ്പി പൊട്ടിക്കാതെ ബാക്കി ഉണ്ടു.
അത് കഴിച്ച് ഇവിടെ തന്നെ ഉണ്ടാവുമല്ലൊ?എന്നാല്‍ ദേവേട്ടാ,പൊന്നപ്പാ,കുമരെട്ട,..ചേച്ചിമാരേ..
ഗുഡ്നൈറ്റു.
100 അടിച്ചത് പ്രമോദ്!.
അദ്ദേഹം തന്റെ ഭാഷയില്‍ “അറ്റികു“
എന്നാണ് പറഞ്ഞത്.
അതിന്റെ വിശദാംശങ്ങള്‍ ഭാഷാലോകം പടിക്കുന്നതേയുള്ളു.
ഓര്‍മ്മയില്‍ വന്ന മറ്റൊരു വാക്ക്. “എവ്വാളുദേ അക്കരേലു” അരി അതിനാണ്!
ഉണ്ടാപ്രീ.
നിനക്കിപ്പോള്‍ കമണ്ടിന്റെ ആര്‍ത്തി തീര്‍ന്നു കാണും. നാളെ ഒരു ദിവസം വെച്ചു വായിക്കെട്ടോ!
അത്രല്ലെ ഞങ്ങളു മനസ്സു വിചാരിച്ചാ നടക്കൂ.
ഇനിയും വേണങ്കില്‍ വേറൊരുവിവാദ കമ്മറ്റ്യുണ്ടപ്രത്ത്. അവരെ വിളിക്കാം.
ദാസനെ കയറ്റണോ വേണ്ടയോ എന്നു തീരുമാനിക്കുന്നവര്‍ അവരും കൂടിയെത്തിയാ നിന്റെ പുലിപ്പീറ ഇന്നു തീരും.
ആരും പറഞ്ഞു തന്നില്ലെ അടിക്കുമ്പോള്‍ നിര്‍ത്തി നിര്‍ത്തി വേണം അടിക്കാന്‍. അല്ലെങ്കില്‍ ഫൌള്‍!!
ല്ലാം പോയില്ലേ... ല്ലാം.. !! ഇന്നലേം കൂടി കൊതിച്ചതാരുന്നില്ലേ.. യ്യോ... ഇനി മര്യാദക്കു നടന്നു പോയി സൂവിന്റെ മുന്നില്‍ നിക്കാം.. ഇതാ സൂ.. എന്റെ തല.. വെട്ടിയെടുത്തോ... മുട്ടന്‍ അലങ്കാര വസ്തുവാ.. ഷോ കേസില്‍ വയ്ക്കാം..
ഏയ്, ആ തല വീടിന്റെ മുന്നെ തൂക്കാനേ കൊള്ളൂ :):)
നൂറടിക്കാന്‍ മൂന്നു മണിവരെ ഇരുന്ന പ്രമോദനു വേണ്ടി ബാക്കിയിരുന്ന ചമ്മന്തി ദാനമായി കൊടുക്കാം?
എനിക്കുവേണ്ട പൊന്നപ്പാ. പുരാവസ്തുക്കാരും, വന്യജീവിസംരക്ഷണക്കാരും റെയിഡിനു വന്നിട്ട് അതെങ്ങാന്‍ കണ്ടാല്‍... ഞാന്‍ ദോശയ്ക്കുപകരം, ഗോതമ്പുണ്ട തിന്നേണ്ടി വരും.
പണ്ട് ഒരു തെലുങ്കനോട് “നടുബു ഒടിഗലു നാടു കടത്തലു” എന്ന് പറഞ്ഞതാണു അവസാനം ഇതുപോലെ ഒരു ഭാഷ ഞാന്‍ പറഞ്ഞത് കുമാറേ.
അപ്പോ.. ബാക്കി ചമ്മന്തീം പോയി.. ഇതെന്തു ന്യായമാ.. 8 മണിയല്ലേ.. 3 മണിയെക്കാളും വലുത്..? മൂരാച്ചി ലോകം .. പെറ്റി- പെറ്റിക്കോട്ട്- ഇരുമ്പു പെട്ടി ബൂര്‍ഷ്വാ സങ്കല്‍പനങ്ങള്‍.. എന്നാലും ദേവേട്ടനില്‍ നിന്നിതു പ്രതീക്ഷിച്ചില്ല..
പാവം ഉണ്ടാപ്രി.
രാവിലേ ഉണര്‍ന്നു നോക്കുമ്പോള്‍ അടുക്കള്‍ലയില്‍ കാട്ടുപന്നിക്കൂട്ടം കയറിയതു ഞെട്ടിത്തരിച്ചിരിക്കും.
നിങ്ങളൊക്കെ കയ്യും കെട്ടി നോക്കി നിന്നാല്‍ പിന്നെ അടുപ്പിച്ചടുപ്പിച്ച് അടിക്കാതെ എങ്ങനെ പറ്റും?
‘അറ്റികു’എന്നതിനെകുറിച്ച് ആണ്‍ ഇപ്പോള്‍ ചിലറ് റിസറ്ച്ച് ചെയ്യുന്നത്.ഹഹ്.
എന്തൊരു ഭാഷ! എങ്ങനെ നോക്കിയാലും ഒരു അറ്ഥവും ഇല്ലാത്ത വാക്ക്.എന്റെ വരമൊഴി മാതാവേ.കാപാത്തുന്‍ക്കൊ...
ഉണ്ടാപ്രി നാളെ വന്ന് ഈ ബ്ലോഗ് നോക്കും......
പിന്നെ ദോശയല്ലാ...
ദോശക്കരക്കണ ഉഴുന്ന് കണ്ടാലും വട്ടായിപ്പോണ അവസ്ഥ ആകും.....
ഇതിലും ഭേദം വര്‍മ്മ ഇറങ്ങണതായിരുന്നു.....
നൂറും അടിച്ചാ.....
കൊടുക്കട്ടോന്നു ചോദിച്ചതേയുള്ളു, കൊടുത്തില്ല. നൂറടിച്ചു കിറുങ്ങിയ പ്രമോദിനു ചമ്മന്തിയാണെന്നുംക് പറഞ്ഞു വാര്‍ണീഷ് കൊടുത്താലും സന്തോഷത്തോടെ വാങ്ങി തൊട്ടുകൂട്ടിക്കോളും.
സാന്റോസ് എന്താണാവോ സ്ലോ ആകുന്ന സാധനം ആണൊ സോഡകയറ്റാതെ വിട്ടത്?
100 കഴിഞ്ഞ് 125 ആയി.
എല്ലാം പെട്ടന്നായിരുന്നു.
ഇനി ഉണ്ടാപ്രി ചമ്മന്തി പോയിട്ട് ഒരു കടുകിന്റെ ഫോട്ടോ പോലും ഇടില്ല.
ചേട്ടന്‍ മാരേ ചേച്ചിമാരെ .നാളേ ഉണ്ടാപ്രി വന്ന് ഈ ബ്ലോഗ്ഗ് മൊത്തം ഡിലീറ്റ് ചെയ്യുമൊ?ാ.
“അടുക്കള്‍ലയില്‍ കാട്ടുപന്നിക്കൂട്ടം കയറിയതു ഞെട്ടിത്തരിച്ചിരിക്കും“
കുമാറേട്ടാ, ബാച്ചികള കാട്ടുപന്നിക്കൂട്ടം എന്നൊക്കെ വിളിച്ചതില്‍ ഞാന്‍ ശക്തമയി പ്രതിഷേദ്ധിക്കുന്നു.:)
സാന്റോയെ, വര്‍മ്മ ഇറങ്ങണേക്കാളും രസമല്ലെ, സ്വന്തം ഐഡീന്റെ ഒരു രസത്തിനേക്കാളും നല്ലതല്ലേ....:)
ഹേയ്...ഉണ്ടാപ്രി ഡിലീറ്റൊന്നും ചെയ്യില്ല.
എന്നാലും, പ്രമോദിനേം സാന്റോസിനേം, പൊന്നപ്പനേം, കാട്ടുപന്നിക്കൂട്ടം... അതു വേണ്ടായിരുന്നു. അവരു പറഞ്ഞാല്‍ പ്രതിഷേധിക്കാന്‍ ഞാന്‍ തയ്യാര്‍.
ഏതായലും 3മണി കഴിഞ്ഞു.ഇനി ഫൌളില്ലാതെ 150 അടിച്ചു പോകാാം,അല്ലേ?ഇതാരാണപ്പാ ഇങ്ങനെത്തെ ഒരു പോസ്റ്റ് ഇട്ടത്.മനുഷ്യനെ കെടത്തി ഉറക്കില്ല അല്ലെ ഉണ്ടാപ്രീീീീീീീീീ
കാട്ടു പന്നി എന്നതും പൊന്നപ്പന്‍ എന്നതും തമ്മില്‍ എന്തോ അല്‍ക്കുല്‍ത്തില്ലേ...???
ഇല്ലാരിക്കും.. ഏയ്.. അങ്ങിനെയാവില്ല...
പക്ഷേ.. എന്റെ 27 ദോശ.. 6 കപ്പ് ചമ്മന്തി.. 3 ബക്കറ്റ് പഴങ്കഞ്ഞി എന്നിവ ഏതോ പരട്ട കൊറിയന്‍ പശുവിന്റെ കാടി വെള്ളത്തിലൊഴിക്കാന്‍ ഒരു പരട്ട കൊറിയന്‍ അടിച്ചോണ്ടു പോയതില്‍ സങ്കടമുണ്ട്.. മുട്ടന്‍ സങ്കടമുണ്ട്.. ഇനി ഞാന്‍ ആരോടും മിണ്ടില്ല..
"ചണ്ട മണ്ട തലമണ്ട വെട്ടിക്കീറി തീയിട്ടു.. ഞാനും നീയും കൂട്ടില്ല.. റോസാപ്പൂവിന്റെ മണ്ട.. കട്ടീസ്.."
എല്ലാത്തിലും പ്രതിഷേധിച്ച് ഞാന്‍ വാക്കൗട്ട് നടത്തുന്നു.. ഇനീം പോയില്ലേല്‍ ദോശേം ചമ്മന്തീം അല്ല, ഫ്രെഞ്ച് ഫ്രൈസ് പോലും കിട്ടില്ല.. യൂറോപ്പില്‍ പട്ടിക്കാടില്ലെന്നു പറഞ്ഞതാരായാലും എനിക്കൊന്നു കാണണം..
ഇഞ്ചീ ഈ ബച്ചികള്‍ക്ക് വേണ്ടി ഒരു പെരുമാറ്റച്ചട്ടം നിയമമാക്കേണ്ടിയിരിക്കുന്നു.
ഇനി മേലാല്‍ കമന്റെന്നു കേട്ടാല്‍ ഉണ്ടാപ്രി വയലന്റ് ആകും. പലതരം ബാധയും ബൂലോഗര്‍ക്കു കേറിയിട്ടുണ്ട്, പക്ഷേ ദോശബാധ ഞാനാദ്യമായിട്ടു കാണുവാ
പക്ഷെ സത്യായിട്ടൂം ആ ഇടയിലൊക്കെ മൊരിഞ്ഞ് ബ്രൌണ്‍ നിറത്തിലുള്ള ആ കുകുരുപ്പാര്‍ന്ന ദോശക്ക്, അതും കുമാരേട്ടനും ദേവേട്ടനും ഒക്കെ വിശന്ന് ഇരിക്കുമ്പൊ, ഈ ഉണ്ടാപ്രി അത് ഒറ്റക്ക് ഉണ്ടാക്കി കഴിക്കുന്നതിനു നൂറ് കമന്റൊന്നും പോരാ...
ഞാന്‍ തൊട്ടപ്പറുത്ത്.....
ഗുരുവായൂരപ്പന്‍ വരെ പ്രത്യക്ഷപ്പെട്ട പോസ്റ്റ് വായിക്കുകയായിരുന്നു.
അതിനിടേല്‍ ഇവിടുത്തെ അങ്കം കണ്ടില്ലാ.....
കുമാറേട്ടാ....സ്റ്റാറ്റസിലെ അന..ആനയാക്കില്ലേ...
ഞാന്‍ കണ്ടിട്ട് മിണ്ടാതെയിരുന്ന് ചിരിക്കുവായിരുന്നു.....
ഈ ഉണ്ടാപ്രിയെ അറിയുന്നവര്‍ ആരെങ്കിലും ബൂലോകത്തുണ്ടോ? വാര്‍ത്ത പെട്ടെന്നറിഞ്ഞാല്‍ എന്തെങ്കിലും പ്രശ്നം?
ബാച്ചി ജീവിതത്തിനു പറ്റിയ സ്ഥലം ദുബായിയാ പൊന്നപ്പോ. താഴെ കടയില്‍ വിളിച്ചിട്ട് “ഇക്കാ എണ്ണയില്ലാതെ ചുട്ട ഫുല്‍ക്കാ നാല്, കായും പയറും കറി ഒന്ന് വേഗം കൊടുത്തുവിടൂ“ .. എന്നു പറഞ്ഞപ്പോ എന്റെ അരിപ്രശ്നം തീര്‍ന്നു.
കുമാരേട്ടാ, അതിനല്ലെ നമ്മള്‍ ബാച്ചിപ്പിള്ളേരെ പിടിച്ച് പെണ്ണ് കെട്ടിക്കുന്നെ? :):):)
ആദിത്യന്‍ ആദ്യം. ഒന്നേ...
ദേവേട്ടാ,,ഉണ്ടാപ്രിയുടെ ആദ്യത്തെ കമന്റ് കണ്ടാ...
“എന്റെ ഈശോയെ..ഇതൊക്കെ ആള്‍ക്കാര്‍ വായിക്കുന്നുണ്ടോ..അതും ഇഞ്ചിച്ചേച്ചിയെപ്പോലത്തെ കിടിലന്‍ പാചക വിദഗ്ധയും, കുട്ടിച്ചാത്തന്‍, കരീം മാഷ്(ബിന്ദു, ബിരിയാണിക്കുട്ടി..) മുതലായ മുട്ടന്‍ ബ്ലോഗ് പുലികളും..“
ഹഹഹഹ
ദേവാ.. ആ ദോശ കണ്ടു ഒരു ‘കൊതിബാധ’ കയറിയതിനാലാണ് ഞാന്‍ ഉറഞ്ഞത്.
നോര്‍ത്ത് ഫ്ലൈ ഓവര്‍ കഴിയുമ്പോള്‍ തന്നെ (ലിസി ജംഗ്ഷനില്‍ ഉള്ള ഇക്കയുടെ തട്ടുകടയിലെ ദോശയുടെ അത്ര പോരാ ഇതു.)
കുമാറേ, ദേവാ, ആ ഉണ്ടാപ്രിയെ കണ്ട് പഠിക്കൂ. എത്ര മനോഹരമായ ദോശ ഉണ്ടാക്കിവെച്ച് തിന്നുന്നു.
ഉണ്ടാപ്രിക്ക് ഹൃദയത്തിന്‍ പ്രശ്നമൊന്നുമില്ലല്ലൊ അല്ലേ?
പോസ്റ്റിടൂൂ വേഗം
എനിക്കു കിടന്നുറങ്ങണം
ഇഞ്ചീ എന്നാണാവോ എന്നെ പിടിച്ചു കെട്ടിക്കണേ?
പെണ്ണിനു ഒരുപാട് സ്വത്തൊന്നും വേണ്ട. (അതൊക്കെ എന്റെ പേരില്‍ എഴുതി തന്നാല്‍ മതി)
സമ്മതിക്കൂല.. മൊരു മൊരിഞ്ഞ ദോശ.. കരു കരുപ്പുള്ള ദോശ.. വയറ്റിശ്ശാപം കിട്ടും ഇഞ്ച്യേച്ചീ..
സൂ .. ചുമ്മാതൊരഞ്ചാറു പ്രതിഷേമങ്ങിറക്ക്യേ.. എനിക്കൊട്ടുമാരോഗ്യമില്ല.
അതും നല്ല പേപ്പറു പോലെ കട്ടികുറഞ്ഞിട്ട്.. ചുവന്ന ചമ്മന്തി, ഉള്ളിയിട്ടതും കൂട്ടി ഇങ്ങനെ കരുമുരാന്നു കഴിക്കുമ്പോള്‍ എന്തു രസമാണീ ദോശ.. എന്നൊരു പാട്ടൊക്കെ പാടിയിട്ട്..
150 ആര അടിക്കണെ?
ഇനി മേലാല്‍ ഉണ്ടാപ്രി അതു പറയത്തില്ല പ്രമോദേ, സൂ, ഇഞ്ചി, ആര്‍പ്പി, കുട്ടമ്മേനോന്‍ തുടങ്ങി എല്ലാരുടേം ബ്ലോഗില്‍ ഇതുവരെ വന്ന കമന്റ് എല്ലാം കൂടെ കൂട്ടിയാലും ദോശബാധയുടെ പകുതി എണ്ണം പോലും കാണൂല്ല. സമാാധാനമായിക്കോളും.
നൂറ്റമ്പതും എനിക്കുവേണ്ട. ആരെങ്കിലും തന്നെങ്കില്‍ എടുക്കാം, ഒന്നും പിടിച്ചെടുക്കരുതെന്നും ഞാന്‍ എന്നെ പഠിപ്പിച്ചിട്ടുണ്ട്.
അയ്യോ ദേവേട്ടാ, നിങ്ങള്‍ക്ക് അവിടെ കായും പയറും കറിയൊക്കെ ഹോട്ടലീന്നു കിട്ടോ. ഞാന്‍ ഇവിടെ കെട്ടി പൂട്ടി അങ്ഗ്ങട് വരാ.
എന്നാലും കുമാരുലു, ദേവലു നിങ്ങടെ ദേവതമാര്‍ വരുമ്പോഴേയ്ക്കും ആ സിങ്ക് വൃത്തിയാക്കിയിടണേ.
150
ഞാന്‍ അടിച്ചു 150
150 എങ്കിലും എനിക്കു തന്നൂടെ?
കൊതികയറിവന്നതല്ലെ ഞാന്‍!
150ഉം കഴിഞോ? ഇതെന്തിന്റെ പോക്കാണാവൊ?
അടിച്ചോ?
ഹാ ഹൂൂ ഹാ ഹൂൂ. ഞാന്‍ ജീവിതത്തിലാദ്യമായി രൌ 150 അടിച്ചേ
ഹൌ! ഡാലിയേ, ഇസ്രായേലില്‍ വന്ന് കണ്ണീകുത്തുംട്ടാ!!
മണ്ണും ചാരി ഇരുന്ന (കോ)ഡാലി 150 ഉം കൊണ്ടു പോയ്.
നല്ല കിടിലന്‍ സ്റ്റ്രാറ്റജിയാണല്ലോ ഡാലിയേയ്!
മണ്ണും ചാരി നിന്ന ഡാലിച്ചേച്ചി 150ഉം കൊണ്ടു പോയെ...എന്റെ ഉറക്കവും പോയേ..
ങീീീീീീീീീീീീീീീീങീീീീീീീീീീ
പാതിരാത്രി നിങ്ങള്‍ക്കുറക്കമില്ലെ പിള്ളാരേ?
അറിയാമ്മേലാഞ്ഞിട്ടു ചോദിക്കുവാ ഉണ്ടാപ്രീ..
ആക്ചലി ഈ ദോശ, ദോശ എന്നു പറഞ്ഞാലെന്താ?
കേരളത്തില്‍ ഹോട്ടലില്‍ കണികാണാന്‍ പറ്റാത്ത സാധനങ്ങള്‍ ഇവിടെ കിട്ടും ഡാലിയേ (പക്ഷേ പണ്ടാരം എണ്ണയാ). മുതിരപ്പുളി, ചക്കപ്പുഴുക്ക്, ചേമ്പ് അസ്ത്രം, നെത്തോലി പീരവറ്റിച്ചത് ഇതൊക്കെ നാട്ടില്‍ ഹോട്ടലില്‍ കിട്ടുമോ?
സിങ്ക് പുതിയതൊന്നിനു ഓര്‍ഡര്‍ കൊടുക്കാം ഇനി. അഞ്ചു മാസമായി അത് ബാച്ചി സിങ്കാ.
ഡാലിയാണോ? എന്നാലെനിക്കു സമാധാനമായി. ഞങ്ങള്‍ക്ക് മനപൊരുത്തം പണ്ടേയുള്‍ലതാ അല്ലെ ഡാലി? ( പിസ്സ വാങ്ങി തരാം. പ്ലീസ്..)
ഇങ്ങനെയാണ് ബിന്ദൂട്ടിം സന്തോഷേട്ടനും 150 അടിക്കണേ ഇപ്പൊ മനസ്സിലായോ.
പാവം ഉണ്ടാപ്രി. പാവം ദോശ. പാവങ്ങളില്‍ പാവം ചമന്തി
12മണി കഴിഞ്ഞു. ഇനി ഉറങ്ങാന്‍ നല്ല മുഹൂര്‍ത്തം നോക്കിയില്ലെങ്കില്‍, നാളെ രാവിലെ ചായയെടുത്ത് ഈ ദോശയും കണ്ട് വിശപ്പടക്കേണ്ടിവരും.
150ഉം പോയോ?
വെറിതെ ഓണ്‍ യുവര്‍ മാര്‍ക്കായതു നഷ്ടായി
(കോ)ഡാലി കലക്കി . ഖൊഡു ഖൈ ഖുമാറേ.
(പച്ചാളത്തിനു കള്ളെറങ്ങിയോ, ഒരൊച്ച കേട്ടല്ല്)
അതെന്തുവാ ദേവേട്ടാ ചേമ്പ് അസ്ത്രം!
ഹയ്യട കുമാറേട്ടാ. മനുഷ്യന്മാര്‍ക്ക് ഒരിക്കലല്ലേ അബദ്ധം പറ്റാവൂ?:)
ഇനിയെന്തായാലും പ്രമോദേ 200 നു നോക്കൂ. ഇക്കണക്കിനാണെങ്കില്‍ മൂന്നാലു സെക്കന്റ് മതീന്നെ.
ദേവാ, ചക്കപ്പുഴുക്ക്, ചേമ്പ് അസ്ത്രം, നെത്തോലി പീരവറ്റിച്ചത് ഇതൊക്കെ നാട്ടില്‍ കിട്ടും. പുട്ടിനൊപ്പം ഉണക്കമീന്‍ വരെ.
എറണാകുളത്ത് മെഡിക്കല്‍ ട്രസിന്റെ എതിരെ!
ഗോപുരം എന്നാണതിന്റെ പേര്‍.
(അര്‍ദ്ധരാത്രിയില്‍ ഞാന്‍ തന്നെ വെറുതെ എന്നെ കൊതിപ്പിക്കും)
ഇനി ഞാന്‍ 200 അടിച്ചിട്ടേ പോകൂ എന്നു പറയുന്നില്ല.
കുറെ മണ്ണു ചാരി നില്‍ക്കുന്ന ആളുകള്‍ നമ്മുടെ കഞ്ഞിയില്‍ മണ്ണിടും.പൊന്നപ്പേട്ടാ,,ദേവേട്ടാ.,കുമാരേട്ടാ..
പായ വിരിച്ചിട്ടുണ്ട് .നമുക്കു പോയി കിടക്കാം
ഈശ്വരാ..പ്ലീസ്.. ഈ പോസ്റ്റില്‍ 200 അടിക്കരുത്. എല്ലാരും സംയമനം പാലിക്കുക. പ്ലീസ്.
ഇക്കണക്കിനു പോയാല്‍ ദോശയില്‍ ആയിരം അടിച്ചേച്ച് ഉറങ്ങാം കരീം മാഷേ, സബൂര്‍ സബൂര്‍
കട്ടീസ് കട്ടീസ് കട്ടീസ്.. ദോശയും ചമ്മന്തിയും തട്ടിക്കൊണ്ടു പോകാന്‍ ചെയ്യാന്‍ മൊസ്സാദില്‍ നിന്നു വരെ ആളെത്തി.. ഞാന്‍ പോയി പന്തം കൊളുത്തി പ്രതിഷേധിക്കട്ടേ..
ഏറ്റവും അധികം ബാച്ചിയാകുന്നത് (വൃത്തികേടാക്കുന്നത്) സിങ്കിനെയാന്ന് അനുഭവം കൊണ്ടറിയാലോ.
ഹൊ ദുബായ് ഹോട്ടലുകാര്‍ ആദ്യം പഠിക്കണത് മനശാസ്ത്ര കോഴ്സ് ആണോ?
ഇഞ്ചീ, ചേമ്പ് അസ്ത്രമാണ് എന്റെ ബ്ലോഗില്‍ ഉള്ളതെന്ന് ആരോ പറഞ്ഞു. അവിടെ പോയി നോക്കൂ.
ഡാലീ.. നോ.. ആ സീക്രട്ട് പറഞ്ഞു കൊടുക്കല്ലെ.. ഓരോരുത്തരായി പഠിച്ചു വരുന്നുണ്ട്. കഷ്ടം! :)
ബിന്ദുവേച്ചി..നമ്മള്‍ പോയി കിടന്നുറങ്ങട്ടെ,..
ഒരു രക്ഷയുമില്ല..
ഇപ്പൊള്‍ ഗുളികന്‍ മധ്യമത്തില്‍ ആണ്‍.ഏഴില്‍ രാഹു തുറിച്ചു നോക്കുന്നു,പേടിയാകുന്നു.
ഹിയ്യാാ ഹുവാാ 175 ഉം എനിക്ക് .
വാട്ട് ഇസ് തിസ് ചേമ്പ് അസ്ത്രം? കാര്‍ത്തിക പുഴുക്കക്ണോ?
ഇനി നമുക്കു കോറസായി
അയ്യോ സൂ പോകല്ലേ.. പോകല്ലെ സൂ പോകല്ലെ പാടാം.
(ആ ഗ്യാപ്പിലെങ്കിലും ഒരു 200 എനിക്കു തരാക്കി തരണേ ഓഫ് മുത്തപ്പാ...)
അത് തുറിച്ചു നോക്കണത് സോജു അടിച്ചിട്ടാവും പ്രമോദേ...
180 ഞാന്‍
ചേമ്പുകൊണ്ട് കഞിക്കു വയ്ക്കുന്ന മഞ്ഞ കറി അറിയില്ലേ ഇഞ്ച്ചീ? അതാണു അസ്ത്രം. അതു വയ്ക്കുന്ന രീതിക്കു അസ്ത്രക്രിയ എന്നു പറയും.
മെഡിക്കല്‍ ട്രസിന്റെ അവിടെ ആകെ ട്രിവാന്‍ഡ്രം കോഴിമൂലയും റിറ്റ്സുമേ എനിക്കറിയാവൂ.. ഇനി പോകുമ്പോ ഈ കട നോക്കാം. ഞാന്‍ ഫൈന്‍ ആര്‍ട്ട്സ്സ് ഹാളിന്റെ അവിടെ ആയിരുന്നു ബാച്ചിക്കാലത്തില്‍ ഒരു കൊല്ലം.
അപ്പോള്‍ അസ്ത്രത്തിനു പകരം ചേമ്പിട്ടു ആളെ കൊല്ലാന്‍ പറ്റുമൊ?
2 എണ്ണം മുന്നില്‍ കേറി അടിക്കണം.180 അടിച്ചപ്പോല്‍ 182!!
198 ന് അടിക്കണം.
മുതിരപ്പുളിയും എന്താണ് ദേവജി?
അയ്യട സൂവേച്ചിയേ....ബ്ലോഗീ പോയി നോക്ക്ണല്ലേ, 200 കഴിയട്ടെ :)
ഒരു ഡസന്‍ വിന്‍ഡോകളില്‍ ഞാന്‍ 200 എന്നു ടൈപ്പ് ചെയ്തു തുറന്നു വച്ചിട്ടുണ്ട്.
എന്റെ പ്രസ്റ്റീജ് ഇഷ്യൂ ആണ് ഈ 200.
(എന്നെ നാറ്റിക്കല്ലെ പ്ലീസ്.)
ഇതിനി എത്രാമത്തേയാവുമൊ ആവൊ? ആകെ എത്ര പേരുണ്ടിവിടേ? ആരുമില്ലല്ലൊ അല്ലെ? ഡാലി പ്ലീസ്..
അതെന്തോ പ്രകൃതിഭോജനാം ടയ്പ്പ് ഹോട്ടലല്ലേ കുമാറേട്ടാ?
ഉറക്കം ഇന്നു വരും നാളെ പോകും.200 അങ്ങനെ ആണൊ?നാളെ വരില്ല.സമയം പുലറ്ച്ചെ 4 മണിയോടടുക്കുന്നു,
വിദ്യ വന്നു ഈ വീടു കണ്ടാല്‍ നാളെ ഈ ത്രെഡു കാണുന്ന ഉണ്ടാപ്രിയുടെ പോലെ ഉരുണ്ടു വീഴുമോന്നാ എന്റെ പേടി ഡാലിയേ.
(ഇവിടെ അസ്ത്രം മാത്രമല്ല, മിസ്സൈല്‍ വരെ ഹോട്ടലില്‍ പ്ലേറ്റില്‍ വിളമ്പി തരും, ഭയങ്കര കോമ്പറ്റീഷനായിപ്പോയി)
ഇങ്ങു വാ.. ഇപ്പൊ തരാം 198
ഇങ്ങു വാ.. ഇപ്പൊ തരാം 198
ഉണ്ടാപ്രിയെ കൊണ്ടു പോകാന്‍ നാളെ ഒരു ആമ്പുലന്‍സു വേണ്ടിവരും
198
198
ഉവ്വാ 200 എനിക്കാ
ഏയ് 200 എനിച്ച് ബേണ്ട...
പാവം ഉണ്ടാപ്രി. ഇരുനൂറ് അടിക്കാനുള്ള ചാന്‍സ് എങ്കിലും ആ പാവത്തിനു കൊടുക്കൂ.
204
Post a Comment