ആവശ്യമായ സാധനങ്ങള്‍
====================

കടയില്‍ നിന്നും വാങ്ങിയ ഇഡലിമാവ് - 1 പാക്കറ്റ്
(അരിയും ഉഴുന്നും അരച്ച് മെനക്കെട്ടുണ്ടാക്കിയാല് കൂടുതല്‍ നല്ലത്.)
തേങ്ങാ ചിരകിയത് - 1/4 തേങ്ങയുടെ
തക്കാളി - ഇടത്തരം - 1 എണ്ണം
പച്ചമുളക് - 2 എണ്ണം( എരിവുള്ളതാണേല് ഒന്നു മതി)
മുളകുപൊടി - ആവശ്യമില്ല. വെറുതേ എടുത്തുവച്ചതാ..
കടുക്- 1/2 ടീസ്പൂണ്‍
സാമ്പാര്‍ പൗഡര്‍ - 1/2 ടീസ്പൂണ്‍
കായം - പൊടിച്ചത് - ഒരു നുള്ള്
ഉപ്പ് - ആവശ്യത്തിനു
കറിവേപ്പില - 2 അല്ലി(ഉണ്ടെങ്കില്‍)
എണ്ണ - 1 ടേബിള്‍ സ്പൂണ്‍
ഉണ്ടാക്കുന്ന വിധം
=============
അരിഞ്ഞു വച്ചിരിക്കുന്ന തക്കാളി 1/4 കപ്പ് വെള്ളവുമൊഴിച്ച് വേവിക്കുക. വെള്ളം തിളച്ചു കഴിയുമ്പോള്‍ തീ കുറച്ചിടണം. അതവിടെ ഇരുന്നു വേവട്ടെ..
ഇഡലിമാവ് ഒരു ചരുവത്തിലൊഴിച്ച് 1/2 ടീസ്പൂണ്‍ ഉപ്പിട്ട് നന്നായി ഇളക്കുക. ഇഡലി തട്ടുകളില്‍ അല്പം എണ്ണ പുരട്ടി മാവ് കോരി ഒഴിക്കുക. ഇഡലി തട്ട് പ്രഷര്‍ കുക്കറില്‍ (ഇഡലിച്ചെരുവം ഉണ്ടെങ്കില്‍ അതില്‍...നിങ്ങളുടെ ഇഷ്ടം.) ഇറക്കി വച്ച് വേവാന്‍ വക്കുക.(വെയിറ്റ് ഇടണ്ട..).
അടുത്ത അടുപ്പില്‍ ഇരിക്കുന്ന തക്കാളി ചെറുതായി ഒന്ന് ഇളക്കിക്കൊടുക്കുക.ചിരകിവച്ചിരിക്കുന്ന തേങ്ങാ പച്ചമുളകും, ഒരു നുള്ള് ഉപ്പും ചേര്‍ത്ത് മിക്സിയില്‍ നന്നായി അരച്ചെടുക്കുക.
അടുപ്പില്‍ ഇരിക്കുന്ന തക്കാളി വെന്തു കാണണം( 10 മിനിറ്റായില്ല്ലേ ചേട്ടാ..). അത് വാങ്ങി വച്ചിട്ട് ഒരു ചീനിച്ചട്ടി(ഫ്രൈയിംഗ് പാന്‍) എടുത്ത് വച്ച് അല്പം എണ്ണ ഒഴിച്ച് കടുകു പൊട്ടിക്കുക. ഉണ്ടേല്‍ കുറച്ച് കറിവേപ്പില കൂടി ഇട്ടേക്ക്. ഇതിലേക്ക് ഒരു നുള്ള് കായപ്പൊടി ഇടുക. എന്നിട്ട് വെന്തിരിക്കുന്ന തക്കാളി (വെള്ളത്തോടെ ) ഇതിലേക്കൊഴിക്കുക. 1/2 ടീസ്പൂണ്‍ ഉപ്പും, 1/2 ടീസ്പൂണ്‍ സാമ്പാര്‍ പൊടിയും ചേര്‍ത്ത് നന്നയി ഇളക്കുക. തിളച്ചു വരുമ്പോള്‍ വാങ്ങി വയ്ക്കുക.
ഇനി അടുത്ത ചീനിച്ചട്ടീ അടുപ്പില്‍ വച്ച് അല്പം എണ്ണ ഒഴിച്ച് കടുകു പൊട്ടിക്കുക. കറിവേപ്പില കൂടി ഇട്ട് വേണേല്‍ ആഡംബരമാക്കാം(ഉള്ളി തുടങ്ങിയ സവര്‍ണ്ണരെ ബഹിഷ്കരിച്ചിരിക്കുന്നു.)ഇതിലേക്ക് അരച്ചു വച്ചിരിക്കുന്ന തേങ്ങായിട്ട് ചെറിയ തിള വരുമ്പോഴേക്കും വാങ്ങുക...
ഇഡലി ഇപ്പോഴേക്കും വെന്തു കാണണം.( അതേ ചേട്ടാ...മൊത്തം 20 മിനുറ്റായിക്കഴിഞ്ഞു..). ഇഡലി തട്ട് 5 മിനുറ്റ് നിരത്തി വച്ച് തണുപ്പിക്കുക. അങ്ങനെ മൊത്തം 25 മിനുറ്റില്‍ ഇന്നത്തെ ഡിന്നര്‍ തയ്യാര്‍(പാത്രം കഴുകാന്‍ രാവിലെ അക്ക വരും.....ദൈവത്തിനു സ്തുതി..!!)
5 comments:
ഇന്നത്തെ സ്പെഷ്യല്‍ - ഇഡലി
എന്റമ്മേ!! ഇത്രേം ഇഡ്ഡലി ഒറ്റയടിക്ക്!! :)
പുളിച്ചാലല്ലേ ടേസ്റ്റ് കൂടുതല്‍? എന്നാലും നല്ല ടേസ്റ്റായി ട്ടൊ.എന്റെ വയറു നിറഞ്ഞു. ഇനി നാളെ ദോശ തിന്നാം, മറ്റന്നാളതുകൊണ്ട് മസാലദോശ ഉണ്ടാക്കാംട്ടൊ.
qw_er_ty
കമന്റുകള്‍ക്ക് നന്ദി,
10-12 ഇഡ്ഢലി ഒറ്റക്കു തിന്നുന്ന ഒരു കാലമുണ്ടായിരുന്നു.(ചുമ്മാതല്ല കുടവയര്‍ കുറയാത്തത്..:) പിന്നെ പുളിയുള്ള മാവു തന്നെയാണു നല്ലത്. സാധാരണ കടയില്‍ നിന്നും കിട്ടുന്ന മാവിനു പുളിയുണ്ടായിരിക്കും.(പാക്കറ്റിലെ ഡേറ്റ് നോക്കി വാങ്ങുക..തലേ ദിവസത്തേ വാങ്ങിയാലും മതി..). മിച്ചമുള്ള മാവു കൊണ്ട് ദോശ ഉണ്ടാക്കിക്കഴിഞ്ഞു. നാട്ടില്‍ പോകുന്നതു കാരണം മസാലദോശ പിന്നൊരിക്കല്‍..:)
കൊള്ളാല്ലോ ഉണ്ടാപ്രീ :)
Post a Comment